ഒരു പെണ്‍കുട്ടി കാവല്‍നിന്ന ക്ലാസ്സ് മുറിയില്‍ മോശമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയേയും ചെറുപ്പക്കാരനെയും കണ്ടു; യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതി

തിരുവനന്തപുരം: എസ് എഫ് ഐയുടെ സാദചാര ഗുണ്ടായിസത്തില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി. സദാചാരം ആക്രമണം നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ സൂര്യഗായത്രിക്കും അഷ്മിതയ്ക്കുമെതിരെ യൂണിവേഴ്സിറ്റി കോളേജിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്.

പുറത്തുനിന്നുള്ള ഒരു പുരുഷനെ കോളേജില്‍ വിളിച്ചുവരുത്തുകയും, അരുതാത്ത രീതിയില്‍ ക്ലാസ്മുറിയില്‍ കാണപ്പെട്ടുവെന്നും ആരോപിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ഷബാന കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പരാതി കന്റോണ്‍മെന്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികള്‍ നടക്കവെ, കോളേജിലില്ലാത്ത പുറത്തുനിന്നുള്ള യുവാവിനെ ആഷ്മിതയും സൂര്യഗായത്രിയും കോളേജില്‍ വിളിച്ചുവരുത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ബാഗെടുക്കാന്‍ ക്ലാസിലേക്ക് പോയിവരവെ, പൊളിറ്റിക്സ് ക്ലാസിന് മുന്നില്‍ സൂര്യഗായത്രി നില്‍ക്കുന്നത് കണ്ടുവെന്നും, ക്ലാസില്‍ മോശമായ രീതിയില്‍ ആഷ്മിതയും ചെറുപ്പക്കാരനെയും കണ്ടെത്തിയെന്നും പരാതിയില്‍ പറയുന്നു. എന്താണിവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അശ്ലീലമായ വാക്കുകളുപയോഗിക്കുകയും പരിഹസിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ കാണുകയും, ആണ്‍കുട്ടികള്‍ ഓടിയെത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനികളും ഒപ്പം വന്ന യുവാവും മറ്റ് വിദ്യാര്‍ത്ഥികളും തമ്മിലുള്ള തര്‍ക്കമായി ഇത് മാറി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍, സ്വകാര്യ ചാനലിലെ ജീവനക്കാരനമാണ് താനെന്നും, ജോലിയെ ബാധിക്കുമെന്നും യുവാവ് പറഞ്ഞെന്നും ഷബാന ആരോപിക്കുന്നു. അങ്ങനെ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും, ഈ വിഷയത്തില്‍ നടപടി വേണമെന്നുമാണ് പെണ്‍കുട്ടി ആവശ്യപ്പെടുന്നത്.

സംഭവത്തില്‍ ഷബാനയുടെ പരാതി ലഭിച്ചുവെന്നും, പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറിയെന്നും യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ എംഎസ് വിനയചന്ദ്രന്‍പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മറ്റുപരാതികളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിനൊപ്പം ഷബാനയുടെ പരാതിയിന്‍മേല്‍ കോളേജും അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

യൂണിവേഴ്സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കളോടൊപ്പം പരിപാടി കാണാനെത്തിയ യുവാവിനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മര്‍ദനമേറ്റ ജിജേഷും രംഗത്തെത്തിയിരുന്നു. സുഹൃത്തുക്കളായ ജാനകിയും സൂര്യഗായത്രിയും പഠിക്കുന്ന കോളേജില്‍ അവര്‍ ക്ഷണിച്ചതു പ്രകാരം പരിപാടിക്കെത്തിയ തൃശൂര്‍ സ്വദേശിയായ ജിജീഷിനെ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സദാചാര ഗൂണ്ടായിസത്തിനിരയാക്കിയെന്നായിരുന്നു ആരോപണം. കോളേജില്‍ നാടകം കാണാനെത്തിയ തന്നെ പെണ്‍കുട്ടികളുടെ അടുത്തിരുന്നതിന്റെ പേരില്‍ മര്‍ദ്ദിച്ചു എന്നാണ് ജിജീഷ് പറയുന്നത്.

കോളേജിനു പുറത്തു നിന്നെത്തിയ നിനക്ക് പെണ്‍കുട്ടികളുടെ ഒപ്പമല്ലാതെ ഇരിക്കാന്‍ പറ്റില്ലേ എന്നു ചോദിച്ചാണ് പത്തോളം പേരടങ്ങുന്ന എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതെന്നും ജിജീഷ് പറയുന്നു.മര്‍ദ്ദിക്കുന്നതില്‍ എതിര്‍പ്പുമായെത്തിയതില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളേയും എസ്എഫ്ഐ സംഘം മര്‍ദ്ദിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളെ പുറത്താക്കി ഗേറ്റ് പൂട്ടിയിട്ട് ജിജീഷിനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടികളിലൊരാളായ ജാനകി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതേ സമയം എസ് എഫ് ഐ വിമര്‍ശിക്കുന്ന ആണ്‍കുട്ടികളെ കഞ്ചാവടിക്കാരായും പെണ്‍കുട്ടികളെ അനാശാസ്യക്കാരിയുമായിക്കി മാറ്റുമെന്ന് സുര്യഗായത്രി നേരത്തെ ഫേയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു.

Top