ലോകത്തെയാകെ കരയിച്ച ഒരു വിവാഹഫോട്ടോ !…

ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ സന്തോഷാധിക്യത്താല്‍ പോസ് ചെയ്യുന്ന വധൂവരന്മാരുടേതല്ല മറിച്ച് കണ്ണു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വധുവിനോട് രഹസ്യം പറയുന്ന വരന്റേതാണ്. ഫോട്ടോ പങ്കുവച്ചതു മറ്റാരുമല്ല ഇരുവരുടെയും വിവാഹ ഫോട്ടോ ഗംഭീരമാക്കാന്‍ നേതൃത്വം നല്‍കിയ ജെയിംസ് ഡേ എന്ന ഫൊ‌ട്ടോഗ്രാഫറാണ്.ജെയിംസിന്റെ ഫേസ്ബുക് പേജിലാണ് ചിത്രം ആദ്യം പതിഞ്ഞത്. കാര്യകാരണസഹിതം തന്നെയാണ് കക്ഷി ആ ആനന്ദക്കണ്ണീര്‍ ചിത്രം പങ്കുവച്ചത്. നവദമ്പതികളായ അഡ്രിയാന്റെയും റോസ്‌ലിന്റെയും ചിത്രമാണത്. ജെയിംസിന്റെ ഫേസ്ബുക് കുറിപ്പിലേക്ക്..
ഇന്ന് സൂര്യാസ്തമയ സമയത്ത് അഡ്രിയാനെയും റോസ്‌ലിനെയും കാമറയില്‍ പകര്‍ത്തുകയായിരുന്നു ഞാന്‍. മനേഹാരമായ സണ്‍സെറ്റ് ദൃശ്യത്തിനു വേണ്ടി സെറ്റു ചെയ്യുകയായിരുന്നു. വെളിച്ചം മനോഹരമായതോടെ ഞാന്‍ എനിക്കറിയാവുന്നതുപോലെയൊക്കെ ചിത്രങ്ങളെടുത്തു. ശേഷം അവര്‍ക്കരികിലേക്കു ചെന്നു പറഞ്ഞു, ”ഇനി പോസ് ചെയ്തതു മതി. ഭാര്യയും ഭര്‍ത്താവുമായുള്ള ആദ്യ സണ്‍സെറ്റ് ആസ്വദിക്കൂ.’
അങ്ങനെ അവര്‍ അത് ആസ്വദിക്കുന്നതിനിടയില്‍ ഞാന്‍ അഡ്രിയാനോടൊരു ചോദ്യം ചോദിച്ചു. അതിങ്ങനെയായിരുന്നു, ”അഡ്രിയാന്‍, എനിക്കു താങ്കളോടൊരു േചാദ്യം ചോദിക്കാനുണ്ട്. പക്ഷേ അതിനുള്ള ഉത്തരം എന്നോടു പറയേണ്ട പകരം റോസ്‌‌‌ലിനോടു പറഞ്ഞാല്‍ മതി”. ഞാന്‍ തുടര്‍ന്നു, ”ഇത്ര കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇനിയുള്ള കാലം മുഴുവന്‍ റോസ്‌ലിനോടൊപ്പം ചിലവഴിക്കാനാണ് നിങ്ങള്‍ തീരുമാനിച്ചത്. അതെന്തുകൊണ്ടാണെന്ന് റോസ്‌ലിനോടു പറയാമോ?”വെഡ്ഡിങ്ങ് ഫോട്ടോഗ്രഫി മുമ്പത്തെപ്പോലെയല്ല ഇന്ന്. കാടും മലകളും പുഴകളും കടന്നുവരെ ഫോട്ടോക്കു പോസ് ചെയ്യാന്‍ നവദമ്പതികള്‍ തയാറാണ്. ചിലവൊരു പ്രശ്നമേയല്ല, സിനിമാ നടീനടന്മാരെ വെല്ലുന്ന അഭിനയവും കാഴ്ച വെയ്ക്കും. എന്തായാലും ഭൂമിയിലെ തന്നെ ഏറ്റവും സന്തുഷ്ടരായാണ് പലരും വിവാഹ ദിനത്തില്‍ പോസ് ചെയ്യാറുള്ളത്. എന്നാല്‍ ലോകത്തെയാകെ കരയിച്ച ഒരു വിവാഹഫോട്ടോയാണ് ചര്‍ച്ചയാകുന്നത് . !…

Top