ചെന്നൈ: മലേഷ്യയിലേയ്ക്കു പറക്കാനെത്തിയ സ്റ്റൈൽ മന്നൻ പാസ്‌പോർട്ടെടുക്കാൻ മറന്നു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹം കുടുങ്ങിയത് ഒരു മണിക്കൂറിലേറെ. ഒടുവിൽ വീട്ടിൽ നിന്നും സഹായി പാസ്‌പോർട്ടുമായി എത്തിയതോടെയാണ് പ്രശ്‌നങ്ങൾ അവസാനിച്ചത്. അതുവരെയും അക്ഷോഭ്യനായി അദ്ദേഹം വിമാനത്താവളത്തിലെ വെയിറ്റിങ് റൂമിൽ കാത്തിരിക്കുകയായിരുന്നു. ഏറ്റവും പുതിയ ചിത്രം കബാലിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മലേഷ്യയിലേക്ക് പോകാൻ എത്തിയതായിരുന്നു രജനികാന്ത്.
പാസ്‌പോർട്ട് എത്തും വരെ സ്വന്തം കാറിൽ രജനികാന്ത് വിശ്രമിച്ചു. ഇതോടെ വാഹനത്തിന് ചുറ്റും ആരാധകർ കൂടി. ആളുകളെ നിയന്ത്രിക്കാൻ പൊലീസും പണിപ്പെട്ടു. രജനികാന്തിന്റെ സഹായി ബൈക്കിലാണ് പാസ്‌പോർട്ട് എത്തിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങിയ താരം ആരാധകരെ അഭിവാദ്യം ചെയ്താണ് വിമാനത്താവളത്തിലേക്ക് പോയത്.