ന്യൂഡൽഹി:അസമില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനയുടെ സുഖോയ്–30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. അസമിലെ തേസ്പുരിൽനിന്നു പുറപ്പെട്ട വിമാനമാണ് കാണാതായത്. തേസ്പുരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപമാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.
രണ്ട് പൈലറ്റുകളാണ് വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് വ്യോമസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്.രാവിലെ 11 മണിക്കാണ് വിമാനവുമായി അവസാനമായി റഡാര്‍ ബന്ധം ഉണ്ടായത്. ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. മാര്‍ച്ചില്‍ സുഖോയ്-30എംകെഐ ജെറ്റ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ തകര്‍ന്ന് വീണിരുന്നു. വിമാനം നിലംപതിക്കും മുമ്പ് രണ്ട് പൈലറ്റുകളും സാഹസികമായി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
ഹിന്ദുനസ്ഥാന്‍ എയറോനോട്ടിക്സിന്റെ ലൈസന്‍സോടെ റഷ്യയുടെ സുഖോയ് ആണ് വിമാനം നിര്‍മ്മിക്കുന്നത്.