ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ..പാരിസ് ആക്രമണം നടത്തിയവരെ പരിചയമുണ്ടെന്ന് മലയാളി ഐഎസ് ഭീകരന്‍ സുബഹാനി

കൊച്ചി :മലയാളിയായ ഐഎസ് ഭീകരന്‍ സുബഹാനിക്ക് പാരിസ് ആക്രമണം നടത്തിയവരെ പരിചയമുണ്ടെന്ന വേലിപ്പെടുത്തല്‍ പുറത്ത് . ഐഎസ് വിദേശ ക്യാംപുകളില്‍ ആയുധപരിശീലനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീനാണ് പാരിസില്‍ ആക്രമണം നടത്തിയ ഭീകരരെ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 130 പേരുടെ ജീവനെടുത്ത പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരെ സുബഹാനിക്ക് അറിയാമായിരുന്നുവെന്ന് രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനമാണ് സുബഹാനി ചെന്നൈ വിമാനത്താവളം വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. അവിടെവച്ച് പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം സുബഹാനി ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു. ഈ കാലഘട്ടത്തിലാണ് പാരീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ സലാഹ് അബ്ദസ്‍ലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ അബ്ദല്‍ ഹമീദ് അബാ ഔദ് പാരിസിലെ തിയറ്ററില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ സലാഹ് അബ്ദസ്‍ലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :വരുണ്‍ ഗാന്ധിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് ..ലൈംഗിക തൊഴിലാളിക്ക് ഒപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ..സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു ..ഹണി ട്രാപ്പിൽ കുടുങ്ങിയ വരുൺ ഗാന്ധി  

നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സുബഹാനി മാധ്യമങ്ങളിലൂടെയാണ് പാരിസ് ആക്രമണത്തെക്കുറിച്ചറിഞ്ഞത്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍വച്ച് ആക്രമണം നടത്തിയവരെ കണ്ട കാര്യം അപ്പോള്‍ ഒാര്‍ത്തുവെന്നും സുബഹാനി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കേസന്വേഷിക്കുന്ന എന്‍ഐഎ, ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും, അവര്‍ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസിലെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇക്കാര്യം സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് നടപടി.paris-attack
വിദേശത്ത് ആയുധപരിശീലനം നേടി തിരിച്ചെത്തിയ സുബഹാനിയെ വിശദമായി ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുബഹാനി ഹാജ മൊയ്ദീന്റെ കസ്റ്റഡി കാലാവധി ആറു ദിവസം കൂടി നീട്ടിയിരുന്നു. സുബഹാനിയെ ഈ മാസം ആറിനാണ് അറസ്റ്റ് ചെയ്തത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണു 2015 ഏപ്രില്‍ എട്ടിനു സുബഹാനി സന്ദര്‍ശക വീസയില്‍ തുര്‍ക്കിയിലെത്തിയത്. അവിടെ നിന്നു കരമാര്‍ഗം ഇറാഖിലെത്തി. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് ക്യാംപുകളില്‍ തീവ്രപരിശീലനത്തിനു ശേഷം 2015 സെപ്റ്റംബര്‍ 22നു മുംബൈയില്‍ മടങ്ങിയെത്തി. ഒരു വര്‍ഷമായി ഇന്ത്യയിലെ ഐഎസിന്റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനിയാണു സുബഹാനിയെന്നു സംശയിക്കുന്നു.

ഇറാഖിലെ മൊസൂളില്‍ ഐഎസ് മേഖലകളില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. പരിശീലനകാലത്തു മാസം 100 യുഎസ് ഡോളര്‍ വീതം (6500 രൂപ) വേതനം ലഭിച്ചിരുന്നതായും ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒപ്പമാണു ക്ലാസുകളിലും ആയുധപരിശീലനത്തിലും പങ്കെടുത്തത്. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം തിരുനല്‍വേലിയിലാണു സുബഹാനി താമസിക്കുന്നത്. മൊസൂളിലെ പോര്‍മുഖത്തു സുഹൃത്തുക്കളായ രണ്ട് ഐഎസുകാര്‍ സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ കണ്‍മുന്നില്‍ കരിഞ്ഞുവീഴുന്നതു കണ്ടതോടെ ഭയപ്പെട്ടു ക്യാംപ് വിട്ടുപോന്നതായാണു സുബഹാനിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലെ ചില രഹസ്യ ഗ്രൂപ്പുകള്‍ വഴിയാണ് ഐഎസില്‍ ചേര്‍ന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി

Top