കേരളം അടക്കം ദക്ഷിണ ഭാരതത്തില്‍ മൂന്ന് ഐഎസ് ആസ്ഥാനങ്ങള്‍ -ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.എന്‍ഐഎ ഇന്റര്‍പോള്‍ സഹായം തേടുന്നു.

കൊച്ചി:സുബ്ഹാനിയില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത് .ഇതനുസരിച്ച് ഐ എസിന് ഇന്ത്യയില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നു ആസ്ഥാനങ്ങളുണ്ടെന്നു വ്യക്തമായി. തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ ഓരോ സംസ്ഥാനത്തും 10-20 ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഏകോപനം സുബ്ഹാനി നോക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ആവശ്യമായ കോപ്പുകള്‍ സംഘടിപ്പിക്കാന്‍ ഇയാള്‍ സഞ്ചരിച്ചിരുന്നു. ഈ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നത് ഗള്‍ഫ് രാജ്യങ്ങളിലും സിറിയയിലും നിന്നാണ്. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളെ ചേര്‍ക്കാന്‍ പ്രചോദിപ്പിക്കുന്നത് സുബ്ഹാനിയായിരുന്നു.ഹവാലാ മാര്‍ഗ്ഗത്തിലാണ് പണം കൈമാറിയിരുന്നത്. ഗള്‍ഫ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ഇന്റര്‍പോള്‍ സഹായം തേടാന്‍ തീരുമാനിച്ചു.kanakamala-isis

തിരുനെല്‍വേലിയില്‍ പിടിയിലായ തൊടുപുഴ സ്വദേശി ഐഎസ് ഭീകരന്‍ സുബ്ഹാനി എന്‍ഐഎയുടെ ഏറ്റവും വിലപ്പെട്ട ‘നിധി’. രണ്ടുവര്‍ഷത്തിനിടെ, ഐഎസ് ഭീകരരും പ്രവര്‍ത്തകരുമായി 60 പേര്‍ ഭാരത അന്വേഷണ ഏജന്‍സികളുടെ പിടിയിലായി. രണ്ടുപേരാണ് രാജ്യത്തുനിന്നുള്ളവര്‍. ഒരാള്‍, 2014 നവംബറില്‍ മുംബൈയില്‍ പിടിയിലായ അരീബ് മജീദ്, മറ്റൊരാള്‍ സുബ്ഹാനി (31). ഇവരില്‍ ഐഎസിനു വേണ്ടി യുദ്ധം ചെയ്തയാള്‍ സുബ്ഹാനിയാണ്. അതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഏറ്റവും വിലപ്പെട്ടവനാണ് ഇയാള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരീബ് മജീദ് ഐഎസില്‍ ചേര്‍ന്നെങ്കിലും ഭീകര ക്യാമ്പുകളില്‍ കക്കൂസ് കഴുകലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് നിയോഗിച്ചിരുന്നത്. സുഹ്ബാനി ഐഎസിന്റെ ആയുധ പരിശീന ം നേടി, യുദ്ധത്തില്‍ പങ്കെടുത്തയാളാണ്. അതിനാല്‍ ഏറെ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ഇയാളില്‍നിന്നു കിട്ടും. നിലവില്‍ കിട്ടിയ വിവരങ്ങള്‍ ഏജന്‍സിയുടെ പല കാലങ്ങളിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ്.
സാമൂഹ്യ മാദ്ധ്യമങ്ങളിലുടെ ഐഎസിനെ അറിഞ്ഞ് ആകൃഷ്ടനായ സുബ്ഹാനി 2015 ഏപ്രില്‍ 18ന് ഐഎസില്‍ ചേരാന്‍ തിരിച്ചു. ചെന്നൈയില്‍ നിന്ന് ഇസ്താംബുള്‍ വഴി ഇറാഖിലെത്തി. സന്ദര്‍ശക വിസയിലാണ് പോയത്. വീട്ടുകാരോടും ബന്ധുക്കളോടും ഭാര്യയോടും ഉംറയ്ക്കു പോകുന്നുവെന്നാണ് അറിയിച്ചത്.ഇറാഖിലെത്തി, അവിടുന്ന് ഫോറിന്‍ ടെററിസ്റ്റ് ഫൈറ്റേഴ്‌സ് (എഫ്ടിഎഫ്) എന്ന ഐഎസ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു കൂടെ.ISIS MAHARASHTRA
അഞ്ചുമാസം ഐഎസ് പരിശീലനം ഇറാഖിലും സിറിയയിലുമായിരുന്നു. കഠിന പരിശീലനം. ഇടുങ്ങിയ മുറിക്കുള്ളില്‍ വാസം, പുലര്‍ച്ചെ മുതല്‍ രാത്രിവരെ കായിക പരിശീനം. മൂന്നു മാസം മത പഠനമായിരുന്നു. ശരി അത്തിന്റെ കഠിന അനുശീലനം. ആയുധങ്ങള്‍ ഒട്ടേറെ പരിശീലിച്ചു. മൊസൂളിലാണ് പഠിച്ചത് പരീക്ഷിക്കാന്‍ നിയോഗിച്ചത്. ശമ്പളമുണ്ടായിരുന്നു, മാസം 100 ഡോളര്‍, (6500 രൂപ).ഓരോ സംഘത്തിലും 30-35 പേരായിരുന്നു. അഫ്ഗാനിസ്ഥാന്‍, ആസ്‌ട്രേലിയ, ലബനന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു അധികം.
യുദ്ധരംഗത്ത് നിയോഗിച്ചു. ഒപ്പം നിന്നവര്‍ മരിച്ചുവീഴുന്നത് കണ്ടാലും യുദ്ധം തുടരണം. പരിക്കേറ്റാലും മരിച്ചു വീഴുംവരെ എതിരാളിയെ കൊല്ലണം. അല്ലെങ്കില്‍ ഐഎസ് കോടതിയുടെ ശിക്ഷയുണ്ട്. ജയിലില്‍ കിടക്കണം.

സുബ്ഹാനിയുടെ ഒപ്പം നിന്നു പോരാടിയ രണ്ടു പേര്‍ മരിച്ചു വീണു. സുബ്ഹാനിക്ക് കാല്‍മുട്ടിനു പരിക്കേറ്റു. ചികിത്സിക്കാനൊന്നും ആരും തയ്യാറായില്ല. 15-20 ദിവസമേ യുദ്ധരംഗത്തുണ്ടായിരുന്നുള്ളുു. നാട്ടിലേക്കു പോകണമെന്ന് അഭ്യര്‍ത്ഥിച്ചു. വിട്ടില്ല. കൂടുതല്‍ പരിശോധനയില്‍ തീരെ സാധിക്കില്ലെന്നു മനസിലായപ്പോള്‍ വിടുകയായിരുന്നു. അവധി ചോദിച്ചതിന് ഐഎസ് കോടതി വിചാരണ ചെയ്തു. 40 ദിവസത്തെ ജയില്‍ശിക്ഷ വിധിച്ചു.ഒട്ടെല്ലാ ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചു. ഗ്രനേഡ് വിക്ഷേപിണികള്‍, ഹെവീ മെഷിന്‍ ഗണ്‍, എ. കെ. 47 തുടങ്ങിയവയുടെ ഉപയോഗം, ബോംബു നിര്‍മ്മാണം തുടങ്ങിയവയില്‍ പരിശീലനം പ്രത്യേകിച്ച് നല്‍കി.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top