അടുത്തിടെ ഫ്ളവേഴ്സിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ തനിക്ക് ജീവിതത്തിലുണ്ടായ വെല്ലുവിളികളെ കുറിച്ച് സുബി സംസാരിച്ചിരുന്നു.
തന്റെ പതിനെട്ടാം വയസ്സിൽ അമ്മയ്ക്കും സഹോദരനുമൊപ്പം എറണാകുളത്ത് വാടക വീട്ടിലേക്ക് മറിയതിനെ കുറിച്ചൊക്കെ സുബി പറഞ്ഞിരുന്നു. മരണേ ശേഷം ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
വർഷങ്ങളോളം വാടക വീടുകളിൽ ഞങ്ങൾ മാറി മാറി താമസിച്ചു. അച്ഛനും അമ്മയും പിരിഞ്ഞതോടെ ജീവിതം കഷ്ടത്തിലായി.
അച്ചൻ ഞങ്ങളെ വിട്ടു പോയതിൽ അച്ചനോട് ദേഷ്യം തോന്നിയിട്ടില്ല. എനിക്ക് വല്യ ഇഷ്ടമായിരുന്നു. കുറച്ച് മദ്യപിക്കുമായിരുന്നു. അതിനും അച്ചൻ ഞങ്ങട്ടെ വിട്ടു പോകാനുള്ള കാരണമെല്ലാം ചില ആളുകളാണ്. അച്ചൻ തെറ്റുകാരനല്ല.
ആകെ അഞ്ഞൂറ് രൂപയായിരുന്നു വരുമാനം. സ്വന്തം വീടൊക്കെ കയ്യിൽ നിന്ന് പോയി. കൊണ്ട് പോവേണ്ടവർ അതൊക്കെ കൊണ്ട് പോയി. അതൊക്കെ കൊണ്ടാണ് ഇത്ര ആർജ്ജവമുണ്ടായത്.
ഇപ്പോൾ എനിക്ക് നല്ല ധൈര്യമുണ്ട്. ഞാൻ എന്റെ പതിനെട്ടാം വയസ്സിലാണ് അമ്മയെയും അനിയനെയും വിളിച്ചുകൊണ്ട് എറണാകുളത്ത് ഒരു വാടക വീട്ടിലേക്ക് മാറുന്നതെന്നും സുബി പറയുന്നു.