ചെന്നൈ: തമിഴ് സിനിമാ ലോകത്ത് വിവാദകൊടുങ്കാറ്റുയര്‍ത്തി ധനുഷിന്റെയും നടിമാരുടെയും ഹാട്ട് ചിത്രങ്ങള്‍ ലീക്കായി. ടിവി അവതാരകയും ഗായികയുമായ സുചിത്രയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
തമിഴ് സിനിമാ ലോകത്ത് പുതിയ വിവാദം തലപൊക്കുന്നു. തമിഴിലെ മുന്‍നിര നായികമാരുടെയും ധനുഷിന്റെയും ഹോട്ട് ചിത്രങ്ങള്‍ പുറത്തുവന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവിട്ടത് ടിവി അവതാരകയും ഗായികയുമായ സുചിത്ര കാര്‍ത്തിക് ആണ്.
കഴിഞ്ഞദിവസം നടന് ധനുഷിനെതിരേ ഇവര്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.
തമിഴ് നടിമാരായ അന്‍ഡ്രിയ, ഹന്‍സിക, ദിവ്യദര്‍ശിനി എന്നിവരുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായത്. നടിമാര്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി.