നടന്‍മാര്‍ ശരീരം സിക്‌സ് പാക്ക് ആക്കുന്നത് ഇന്നൊരു സ്ഥിരം സംഭവമാണ്. മോഡലിംങ്ങില്‍ കൈവയ്ക്കുന്നവരും ശരീര സൗന്ദര്യത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് എന്നാല്‍ ഇതിന് നേര്‍ വിപരീതമായ കാര്യമാണ് നടന്‍ സുദേവ് നായര്‍ ചെയ്തത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരിക്കുകയാണ്.
സിക്സ് പാക്കും പൂച്ചക്കണ്ണും മുഖമുദ്രയായി, മലയാള സിനിയിലേക്ക് കടന്നുവന്ന സുദേവിന്റെ നിലവിലെ രൂപം കണ്ട് അമ്പരക്കുകയാണ് ഏവരും.
സിക്സ് പാക്ക് ഉണ്ടായിരുന്നിടത്ത് കുടവയറുമായി നില്‍ക്കുന്ന സുദേവിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിച്ചിരുന്ന സുദേവിന് ഇതെന്ത് പറ്റിയതാണെന്ന് ആരാധകരുടെ ചോദ്യത്തിനും താരം മറുപടി നല്‍കിയിട്ടുണ്ട്. ഒരു ചെറിയ മുന്നറിയിപ്പോടെയാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
നിങ്ങളുടെ കേരളാ പൊറോട്ട, ഐസ്‌ക്രീം, സണ്‍ഡേ, വാഫിള്‍സ്, ഓള്‍ഡ് മങ്ക്, ബിയര്‍ ഇതെല്ലാം നിങ്ങളെ പിടികൂടും. എത്രയൊക്കെ നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും നിങ്ങളുടെ ജെനറ്റിക് പാരമ്പര്യം എന്തായാലും ശരി. സുദേവ് കുറിക്കുന്നു.
സിക്‌സ് പാക്ക് പോയി ഇപ്പോള്‍ റൈസ് പാക്ക് വന്നെന്നാണ് ഭൂരിഭാഗം ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും സുദേവ് പറ്റിക്കാന്‍ വേണ്ടി വയര്‍ വീര്‍പ്പിച്ചു പിടിച്ചതാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.