പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ല: മന്ത്രി സുധാകരന്‍

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. ഇത് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം. എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടത്.- സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് മുന്‍പും സിനിമയുമായി ബന്ധപ്പെട്ട് വിവാദപ്രസ്തവാനകള്‍ നടത്തിയ മന്ത്രിയാണ് ജി. സുധാകരന്‍. ഇന്നത്തെ നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറക്കുകയാണെന്നും ഗ്ലാമറസ്സായി ശ്രദ്ധ നേടാന്‍ മാത്രമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. കുറച്ച് ദിവസം മുമ്പ് ഉദ്യേഗസ്ഥരുടെ പല്ലടിച്ച് കൊഴിക്കണമെന്ന് പറഞ്ഞതും വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

Top