തിരുവനന്തപുരം :വിവാദം കനത്തും സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ(കെഎസ്ഐഇഎല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സുധീര്‍ നമ്പ്യാരെ ഒഴിവാക്കി. പി.കെ.ശ്രീമതിയുടെ മകനും വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ അടുത്ത ബന്ധുവുമാണ് സുധീര്‍ നമ്പ്യാര്‍. എംഡിയായിരുന്ന എം.ബീന ചുമതലയില്‍ തുടരുമെന്ന് വ്യവസായ മന്ത്രി അറിയിച്ചു.
നിയമനം വിവാദമായ പശ്ചാത്തലത്തിലാണ് സുധീര്‍ നമ്പാര്യരെ ചുമതലയില്‍നിന്നു മാറ്റിയത്.പി.കെ.ശ്രീമതിയുടെ മകന്റെ നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമനത്തെക്കുറിച്ച് അറിയില്ലെന്നും സാധാരണ യോഗ്യരായവരെയാണ് നിയമിക്കാറെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം വന്നത്.നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ അവരോധിക്കാനുള്ള സിപിഎം തീരുമാനം വിവാദമായിരുന്നു.
സുധീര്‍ നമ്പ്യാരെ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതില്‍ സോഷ്യല്‍ മീഡിയയിലും സഖാക്കള്‍ക്കിടയിലും പ്രതിഷേധം രൂക്ഷമായിരുന്നു. സുധീര്‍ നമ്പ്യാരെ മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കന്മാരായ കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തിയിരിക്കുകയാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ നിയമിതനായ സുധീര്‍ നമ്ബ്യാരെ അടിയന്തരമായി ആ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ നിയമനത്തെ വിമര്‍ശിച്ചത്. ശ്രീമതിടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിനേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ മരുമകളെ കുക്ക് തസ്തികയില്‍ പെടുത്തി പെഴ്‌സണല്‍ സ്ടാഫിലെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പെന്‍ഷന്‍ ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്റെ മക്കളും കൂടി തുടങ്ങിയ കടലാസു കമ്ബനിവച്ചു സകല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്നിറക്കി കോടികള്‍ കൊയ്തു. ഇതാ ഇപ്പോള്‍ പൊതുമേഖലാസ്ഥാപനത്തിന്റൈ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭര്‍ത്താവായ മന്ത്രി ജയരാജന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.
മക്കളുണ്ടോ സഖാവേ… ഒരു എംഡിയെടുക്കാന്‍..? പി കെ ശ്രീമതി എംഡിയുടെ മകനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇ എംഡിയാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ കടുത്ത സിപിഐ(എം) അനുഭാവിയായ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് ഇങ്ങനെയാണ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പികെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സുധീര്‍ നമ്ബ്യാരുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുധീര്‍ നമ്ബ്യാരും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ ഒരു കമ്പനി നടത്തിയിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ഈ കമ്പനി ഉപയോഗ തീയ്യതി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍പോലും കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചിരുന്നു എന്നും ആരോപണമുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കമ്ബനി അപ്രത്യക്ഷമായി. ഇക്കാര്യങ്ങളെക്കുറിച്ചും സുധീര്‍ നമ്പ്യാര്‍ വിദേശത്ത് നടത്തുന്ന വന്‍കിട ബിസിനസുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റി പാചകക്കാരിയാക്കി നിയനിച്ചശേഷം വീട്ടിലിരുത്തി ശമ്ബളം നല്‍കിയ അന്നത്തെ ആരോഗ്യമന്ത്രയായ പികെ ശ്രീമതിയുടെ നടപടി വിവാദമായിരുന്നു. പിന്നീട് വിവാദമായപ്പോള്‍ മരുമകളുടെ നിയമനം റദ്ദാക്കുകയും ചെയ്തു.ഇപ്പോള്‍ സ്വന്തം മകനെതന്നെ കെഎസ് ഐഇ എംഡിയായി നിയമിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എം.ഡിമാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) അറുപതിലേറെപ്പേരെ വിളിച്ചുവരുത്തി അഭിമുഖ പരീക്ഷ നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിനെ അട്ടിമറിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളുടേയും ബന്ധുക്കളുടേയും നിയമനം നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുന്‍മന്ത്രികൂടിയായ സിഐടിയു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ മകന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗംകൂടിയായ സിഐടിയു നേതാവിന്റെ മകന്‍, ഒരു സംസ്ഥാന കമ്മറ്റി അംഗത്തിന്റെ മകന്‍ എന്നിവരെ നിരവധി സ്ഥാപനങ്ങളുടെ എംഡിമാരായി നിശ്ചയിച്ചതായാണ് വിവരം. അധികാരത്തിന്റെ തണലില്‍ ഖജനാവിലെ പണം സ്വന്തക്കാരുടേയും പാര്‍ട്ടിക്കാരുടേയും വീട്ടിലേക്ക് കൊണ്ടുപോകുന്നത് ജനാധിപത്യത്തോടുതന്നെയുള്ള വെല്ലുവിളിയാണ്.
ഇത്തരത്തിലുള്ള പച്ചയായ അധികാര ദുര്‍വിനിയോഗം അനുവദിക്കാനാവില്ല. ഖജനാവിലെ പണം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ സിപിഎം നേതാക്കള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി കെയുംകെട്ടി നോക്കിയിരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.