അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്കുനിര്‍ത്താനറിയാമെന്ന് സുധീരന്‍; സുധീരനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും

കൊച്ചി: കരുണ എസ്റ്റേറ്റ് ഉത്തരവില്‍ ഭേദഗതികള്‍ വരുത്തുകയല്ല വേണ്ടത്, ഉത്തരവ് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. വിവാദ ഉത്തരവ് പിന്‍വലിക്കാതെ നിയമപ്രകാരം ഭേദഗതികള്‍ മാത്രം വരുത്തിയാല്‍ മതിയെന്ന മന്ത്രിസഭാ തീരുമാനത്തിനുശേഷം ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ് സര്‍ക്കാരിനെതിരെ തന്റെ നിലപാടിലുറച്ച് വിമര്‍ശനങ്ങളുമായി വി.എം സുധീരന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണെന്നും, രണ്ടു തവണ കത്ത് കൊടുത്തിട്ടും റവന്യുമന്ത്രി അടൂര്‍ പ്രകാശ് ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം നിര്‍വാഹക സമിതിയില്‍ വ്യക്തമാക്കി. ഇതുകൊണ്ടാണ് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കേണ്ടി വന്നത്. പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലക്ക് നിര്‍ത്തുമെന്നും മന്ത്രിമാരുടെ തെറ്റുകള്‍ കണ്ടാല്‍ ഇനിയും തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്നോടിയായി വ്യാപകമായി ഉത്തരവുകള്‍ പുറത്തിറക്കി നിലംനികത്താന്‍ അനുമതി കൊടുത്ത വിഷയത്തില്‍ മാധ്യമങ്ങളെ പഴിച്ചും സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. കടമക്കുടിയിലും, മെത്രാന്‍ കായലിലും വ്യാപക നിലം നികത്തലുകള്‍ ഇല്ലെന്നും, വ്യാജ വാര്‍ത്തകള്‍ കാരണമാണ് സര്‍ക്കാരിന് ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വരുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തുകയുണ്ടായി.

ഇന്നലെ കെപിസിസി യോഗത്തില്‍ കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയെ പിടിച്ചിരുത്തി സുധീരന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത അതൃപ്തി അറിയിച്ച് പരാതി നല്‍കാന്‍ എ,ഐ ഗ്രൂപ്പുകള്‍ അണിയറ നീക്കവും നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്ന് തീരുമാനം എടുത്തിരുന്നു. തുടര്‍ന്നാണ് സുധീരന്‍ റവന്യുമന്ത്രിയടക്കമുളളവര്‍ക്ക് എതിരെ ശക്തമായ ഭാഷയില്‍ ഇപ്പോള്‍ വീണ്ടും രംഗത്ത് എത്തിയത്

Top