കാശ്മിരീ കവിത ഫേസ് ബുക്കില്‍ പോസ്റ്റിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; നടപടി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍

കൊടുങ്ങല്ലൂര്‍: കാശ്മീരി കവിതയുടെ മലയാള പരിഭാഷ ഫേസ് ബുക്കിലിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തെ മോശമായി ചിത്രീകരപിച്ചുവെന്ന് കാട്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. ആക്ടിവിസ്റ്റും ചിത്രകാരനുമായ പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി സുധി കറുപ്പത്ത് (41) നെയാണ് അറസ്റ്റ് ചെയ്തത്. എസ്ഐ കെ പി മിഥുന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തില്‍ വിട്ടു.

സമൂഹത്തില്‍ സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചതിനും നവമാധ്യമത്തില്‍ അപകീര്‍ത്തിപരമായി പോസ്റ്റിട്ടതിനുമാണ് സുധിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധിക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി ലഭിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സുധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തി. കശ്മീരി കവിയുടെ കവിത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിടുകയായിരുന്നുവെന്ന് സുധി പൊലീസിനോട് പറഞ്ഞു. അതേ സമയം സ്പര്‍ദ വര്‍ളര്‍ത്തുന്ന തരത്തിലൊന്നും ഫേസ് ബുക്ക് കുറിപ്പിലുണ്ടായില്ലെങ്കിലും ബിജെപി സമ്മര്‍ദ്ദത്തിന് വഴങ്ങി കേസെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

Top