സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന വിദേശതാരമാണ് സാമുവല്‍ റോബിന്‍സണ്‍. കുറഞ്ഞ പ്രതിഫലം നല്‍കി തന്നെ വഞ്ചിച്ചുവെന്ന സാമുവലിന്റെ ആരോപണത്തില്‍ അദ്ദേഹത്തോടൊപ്പം ഒറ്റക്കെട്ടായി അദ്ദേഹം നിന്നു.
എന്നാല്‍ വലിയ വംശീയ അധിക്ഷേപത്തിനാണ് ഇപ്പോള്‍ താരം ഇരയായിരിക്കുന്നത്. വംശീമായി അധിക്ഷേപിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ട്രോളിനെതിരെ സാമുവല്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു മൃഗത്തേയും ദ്രോഹിച്ചിട്ടില്ലെന്ന് ഉറപ്പുനല്‍കുന്ന സിനിമ സാമുവലിനെ മറഞ്ഞു പോയി എന്നാണ് ട്രോള്‍.
ഒഫന്‍സീവ് മലയാളം മീ എന്ന പേജിലാണ് ആക്ഷേപകരമായ ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താനിതുവരെ കണ്ട ഏറ്റവും കടുത്ത വംശീയാധിക്ഷേപമാണ് ഈ പോസ്‌റ്റെറ്റ് സാമുവല്‍ പറഞ്ഞു. എല്ലാ കറുത്ത വര്‍ഗക്കാരും നേരിടേണ്ടി വരുന്ന വലിയ അസംബന്ധമാണിത്. ഈ പോസ്റ്റാണ് താന്‍ കണ്ടതില്‍ വച്ചേറ്റവും വെറുപ്പുളവാക്കുന്നതെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു.