തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേനയുള്ള പഞ്ചസാര വിതരണം പൂര്‍ണ്ണമായും നിലച്ചു. സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതോടെയാണ് പഞ്ചസാര വിതരണം നിലച്ചിരിക്കുന്നത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പഞ്ചസാരയാണ് ഇല്ലാതായത്.
സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം തുടങ്ങിയ കാലം മുതല്‍ക്കേ എല്ലാവര്‍ക്കും റേഷന്‍ പഞ്ചസാര ലഭിച്ചിരുന്നു. ഒരാള്‍ക്ക് 400 ഗ്രാം എന്ന കണക്കിലായിരുന്നു അത്. പിന്നീട് എപിഎല്‍ വിഭാഗക്കാരെ ഇതില്‍ നിന്നും ഒഴിവാക്കി. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന പഞ്ചസാരയുടെ അളവ് 250 ഗ്രാം ആക്കി താഴ്ത്തുകയും ചെയ്തിരുന്നു. സ്റ്റോക്ക് തീര്‍ന്നതോടെ അതും ഇല്ലാതാവുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക