കൊച്ചി:അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ മകന്‍ വി.എ അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ.വി.എസിന്റെ മറ്റൊരു ബന്ധുവും കണ്‍സള്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ മുഹമ്മദ് അലി എന്നിവരാണ് കൂട്ടുപ്രതികള്‍. മൂന്ന് പേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് അന്വേഷണഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. 2001ല്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ 40 ലക്ഷത്തിന്‍െറ അഴിമതി നടത്തിയെന്നാണ് അരുണ്‍കുമാറിനെതിരെയുള്ള കേസ്.
പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നടന്നതായി തെളിഞ്ഞെന്ന് സ്പെഷ്യല്‍ സെല്‍ എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനം എടുക്കും. നാലുകോടി അന്‍പത് ലക്ഷം രൂപയുടെ പദ്ധതിയിലാണ് മൂന്നുപേരും ക്രമക്കേട് നടത്തിയത്. ഇതിനായി ഭരണാനുമതിയും സാങ്കേതികാനുമതിയും വാങ്ങാതെ ഒളിച്ചുകളിച്ചു.കോഴിക്കോട്ടെ കോസ്മോപൊളിറ്റന്‍ ക്ലബില്‍ 92–ാം പേരുകാരനായ അരുണ്‍കുമാറിന് അവിടെ അംഗത്വമെടുക്കാന്‍ രമേഷ് സഹായിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു. അഴിമതി നിരോധനനിയമത്തിലെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ കുറ്റത്തിന് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തു.