കെജിഎഫ് താരം യഷിന്റെ വീടിന് മുന്‍പില്‍ ആരാധകന്‍ തീകൊളുത്തി മരിച്ചു

ബംഗളൂരു: കെജിഎഫ് താരം യഷിന്റെ വീടിന് മുന്‍പില്‍ ആരാധകന്‍ തീകൊളുത്തി മരിച്ചു. യഷിനെ കാണാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് രവി ശങ്കര്‍ എന്ന ആരാധകന്‍ തീകൊളുത്തി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 8 ന് യഷിന്റെ പിറന്നാള്‍ ആയിരുന്നു. എന്നാല്‍ മുതിര്‍ന്ന കന്നട സിനിമാതാരം അംബരീഷിന്റെ നിര്യാണത്തെ തുടര്‍ന്ന് യഷ് ഇത്തവണ ആഘോഷപരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ല.

പിറന്നാള്‍ ദിനത്തില്‍ യഷിനെ കാണാന്‍ രവി ശങ്കര്‍ താരത്തിന്റെ ഹൊസകേരഹള്ളിയിലെ വസതിക്ക് മുന്‍പിലെത്തി. താരത്തെ കാണാനും സെല്‍ഫിയെടുക്കാനുമാണ് ദസരഹള്ളിയില്‍ നിന്ന് അയാള്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ സുരക്ഷാജീവനക്കാര്‍ അയാളെ യഷിന്റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് രവി ശങ്കര്‍ സ്വയം തീകൊളുത്തുകയായിരുന്നു. സമീപവാസികള്‍ തീയണക്കാന്‍ ശ്രമിച്ചപ്പോഴേക്കും 70 ശതമാനം പൊള്ളല്‍ ഏറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അയാള്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രവിയെ കാണാന്‍ യഷ് ആശുപത്രിയില്‍ എത്തിയിരുന്നു. ഇടയ്ക്ക് ബോധം തെളിഞ്ഞ രവി യഷ് എന്നെ കാണാന്‍ വരുമോ എന്ന് ചോദിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ യഷ് ആകെ അസ്വസ്ഥനാണ്. ഇത് ആരാധനയോ സ്‌നേഹമോ അല്ല. ഇനി ഒരാളെയും ഞാന്‍ ഇങ്ങനെ കാണാന്‍ വരികയില്ല. അങ്ങനെ ചെയ്താല്‍ അത് എന്റെ ആരാധകര്‍ക്ക് നല്‍കുന്ന തെറ്റായ സന്ദേശമായിരിക്കും. ഈ സംഭവം ആദ്യത്തേതും അവസാനത്തേതുമാകട്ടെ യഷ് പറഞ്ഞു.

Top