ചികിത്സയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല; കാശ്മീര്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജവാന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ചികിത്സക്കായി ബാങ്കില്‍നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് മുന്‍ സിആര്‍പിഎഫ് ജവാന്‍ വെടിവച്ചുമരിച്ചു. ആഗ്രയിലെ ബുധാനാ ഗ്രാമത്തിലെ രാകേഷ്ചന്ദ് (54) ആണ് ആത്മഹത്യ ചെയ്തത്. 1990ല്‍ കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നെഞ്ചിന് വെടിയേറ്റ രാകേഷ് വര്‍ഷങ്ങളായി ചികിത്സയിലാണ്. ചികിത്സയ്ക്കുള്ള പണം പിന്‍വലിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പണം പിന്‍വലിക്കാന്‍ എസ്ബിഐ താജ്ഗഞ്ച് ശാഖയില്‍ കുറെദിവസം വരിനിന്നെങ്കിലും പണം ലഭിച്ചില്ല. ചെക്ക് ഉപയോഗിച്ചും പണം പിന്‍വലിക്കാനായില്ല. ശനിയാഴ്ച രാത്രി വീട്ടിലെത്തി മുറിയടച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രാകേഷ്ചന്ദിന് അഞ്ചുവട്ടം വെടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഹൃദയ സംബന്ധമായ രാഗത്തിനായിരുന്നു ചികിത്സ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാസം 15,000 രൂപ പെന്‍ഷനുണ്ടായിരുന്നെന്നും ചികിത്സയ്ക്ക് 6000-7000 രൂപ ചെലവുണ്ടായിരുന്നെന്നും രാകേഷ്ചന്ദിന്റെ മകന്‍ സുശീല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടറെ കാണാനും മരുന്നുവാങ്ങാനും മറ്റും പണം ആവശ്യമായിരുന്നു. പണം കിട്ടാത്തതില്‍ അച്ഛന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് മകള്‍ കീര്‍ത്തിയും പ്രതികരിച്ചു. 2012ല്‍ സിആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിളായാണ് രാകേഷ്ചന്ദ് വിരമിച്ചത്.

Top