ക്രൈസ്തവർക്കിടയിലും ദളിതർക്കിടയിലും ആത്മഹത്യ വർധിക്കുന്നു; റിപ്പോർട്ടുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആത്മഹത്യ സംബന്ധിച്ച് രാജ്യത്തെ മതസാമൂഹിക വിഭാഗങ്ങൾ തിരിച്ച് നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ പുറത്ത്. പഠന റിപ്പോർട്ട് പ്രകാരം ക്രൈസ്തവ സമൂഹത്തിനിടയിലയാണ് ആത്മഹത്യാനിരക്ക് കൂടുതൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാതി വിഭാഗങ്ങൾ തിരിച്ചുള്ള പഠനത്തിൽ പട്ടികവർഗക്കാർക്കിടയിലാണ് കൂടുതൽ ആത്മഹത്യ എന്നും വ്യക്തമാകുന്നു. ആത്മഹത്യ ചെയ്ത ലക്ഷം പേരിൽ ക്രൈസ്തവർ 17.4, ഹിന്ദുക്കൾ 11.3, മുസ്ലിംകൾ 7, ക്രൈസ്തവർ 4.1 എന്നിങ്ങനെയാണ് മതം തിരിച്ചുള്ള കണക്ക്. ദേശീയ ശരാശരി 10.6 ആണ്. പട്ടികവർഗക്കാരുടെ ആത്മഹത്യനിരക്ക് 10.4 ആണ്. പട്ടികജാതി 9.4, പിന്നാക്കവിഭാഗങ്ങൾ 9.2, മറ്റു പൊതുവിഭാഗം 13.6 എന്നിങ്ങനെയാണ് ജാതി തിരിച്ചുള്ള കണക്ക്. ജനസംഖ്യാ കണക്കുവെച്ച് നോക്കുമ്പോൾ ക്രൈസ്തവരുടെ ആത്മഹത്യ ഭീതിദമാംവിധം കൂടുതലാണ്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 2.3 ശതമാനമാണ് ക്രൈസ്തവരുള്ളത്. എന്നാൽ, ആത്മഹത്യചെയ്യുന്നവരിൽ 3.7 ശതമാനവും ഈ സമൂഹത്തിൽനിന്നാണെന്ന് കണക്കുകൾ പറയുന്നു. ജനസംഖ്യയുടെ 79.8 ശതമാനം വരുന്ന ഹൈന്ദവരുടെ ആത്മഹത്യാ ശതമാനം 8.3 ആണ്. ജനസംഖ്യയുടെ 14.2 ശതമാനമുള്ള മുസ്ലിംകളുടെ ആത്മഹത്യനിരക്ക് 9.2 ശതമാനമാണ്. നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോ 2014ൽ തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞവർഷം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രം വിവരാവകാശ നിയമപ്രകാരം അപേക്ഷനൽകിയാണ് ഈ കണക്കുകൾ സംഘടിപ്പിച്ച് പുറത്തുവിട്ടത്.

Top