ഒളിച്ചോടിയ കമിതാക്കളുടെ ആത്മഹത്യ: പിന്നിൽ വാട്‌സ് അപ് ദൃശ്യങ്ങളെന്നു സൂചന; സ്വയം പകർത്തിയ ദൃശ്യങ്ങൾ പുറത്തായതെങ്ങനെ എന്ന് അന്വേഷണം

ക്രൈം ഡെസ്‌ക്

മംഗളൂരു: കോട്ടയം സ്വദേശികളായ കമിതാക്കൾ മാംഗളൂരുവിലെ ഫഌറ്റിൽ ആത്മഹത്യ ചെയ്തതിനു പിന്നിൽ വാട്‌സ്അപ്പിൽ പ്രചരിച്ച് അശ്‌ളീല ദൃശ്യങ്ങളെന്നു സൂചന. ഇവർ സ്വയം പകർത്തിയതെന്നു സംശയിക്കുന്ന അശ്ലീല ദൃശ്യങ്ങൾ അടുത്തിടെ ബംഗുളൂരുവിൽ പ്രചരിച്ചിരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് വൃത്തങ്ങൾ പറഞ്ഞു. ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിച്ചതാവാം ആത്മഹത്യയ്്ക്കു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
കല്ലറ മുണ്ടാർ മഞ്ജുഭവനിൽ മനോഹരന്റെ മകൾ മഞ്ജു, (27), കാപ്പുന്തല മഠത്തിക്കുന്നേൽ തോമസിന്റെ മകൻ മാത്യു തോമസ് (36) എന്നിവരെയാണ് മംഗളൂരു ശക്തിനഗർ ദത്തനഗരിയിലെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും കുടുംബത്തെ ഉപേക്ഷിച്ച ശേഷം ഒന്നിച്ച് മംഗളൂരുവിലേയ്ക്കു ഒഴിച്ചോടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കുകയായിരുന്നു കഴിഞ്ഞ ഒരു മാസമായി ഇരുവരും മംഗളൂരുവിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

IMG-20160314-WA0077
തലയോലപ്പറമ്പിലെ ലാബോറട്ടറി ജീവനക്കാരിയായിരുന്ന മഞ്ജു കഴിഞ്ഞ ഫെബ്രുവരി നാലിനാണ് മാത്യുവിനൊപ്പം നാടുവിട്ടത്. ഇവർക്കു ഭർത്താവും അഞ്ചു വയസുള്ള ആൺകുട്ടിയുമുണ്ട്. തലയോലപ്പറമ്പിലെ ഇലക്ട്രോണിക് കടയിലെ സെയിൽസ്മാനാണ് മാത്യു. ഇരുവരും മൂന്നു വർഷത്തിലേറെയായി രഹസ്യ ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറയുന്നു. മംഗളൂരുവിലെ താമസത്തിനിടെ ഇരുവരും പല തവണ സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും അടക്കം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണിൽ നിന്നു ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ മംഗളൂരു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇവരുടെ വാട്‌സ് അപ്പിലും കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങൾ ഏതെങ്കിലും രീതിയിൽ പുറത്തു പ്രചരിച്ചതാവാം ഇരുവരുടെയും ആത്മഹത്യയ്ക്കു കാരണമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
ഈ ചിത്രങ്ങൾ എങ്ങിനെ പുറത്തായി ആരു പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതായി മംഗളൂരു പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ചു അന്വേഷണം ആരംഭിക്കുന്നതിനൊപ്പം തുടർ അന്വേഷണത്തിൽ കേരള പൊലീസിനെയും സംഘം സഹകരിപ്പിക്കും.

Top