ഐഎസിന്റെ ക്രൂരത എട്ടു വയസുകാരിയോടും; ക്രൂര പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു

സ്വന്തം ലേഖകൻ

മൊസൂൾ: ഇറാഖും – സിറിയയും പിടിച്ചടക്കി ലോകം കീഴടക്കാൻ യുദ്ധവുമായി രംഗത്തുള്ള ഐഎസിന്റെ ക്രൂരതകൾ വീണ്ടും വർധിക്കുന്നു. മാസങ്ങളോളം നീണ്ട ക്രൂര പീഡനങ്ങൾക്കിരയായ എട്ടു വയസുകാരിയാണ് ജീവിതം മടുത്ത്് ആത്മഹത്യാ ശ്രമം നടത്തിയത്. തുടർച്ചായി ക്രൂര പീഡനത്തിനിരയായതാണ്് പെൺകുട്ടി തീ കൊളുത്താൻ കാരണമായത്. ഐസിസ് ഭീകരരുടെ അധീന പ്രദേശങ്ങളിലുള്ള കൊടും പീഡനങ്ങൾക്ക് ഒട്ടും കുറവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മനുഷ്യാവകാശ സംഘടകളുടെ കോൺഫറൻസിൽ ഇറാഖിൽ പ്രവർത്തിച്ച ജർമൻ ഡോക്ടറാണ് ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ അവരെ ലൈംഗിക അടിമത്തത്തിൽ നിന്നും രക്ഷ നേടാനാണ് പെൺകുട്ടി സ്വയം തീകൊളുത്തി വിരൂപയായതെന്ന് ഡോക്ടർ പറഞ്ഞു. ഐഎസ് തങ്ങളുടെ അധീനപ്രദേശങ്ങളിൽ അഴിച്ചുവിടുന്ന കൊടും ക്രൂരതകൾക്ക് അറുതിയില്ലെന്നതിന്റെ തെളിവുകളായിരുന്നു കോൺഫറൻസിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നും എത്തിച്ചേർന്നവരുടെ വെളിപ്പെടുത്തലുകൾ.

ഐഎസിന് കീഴിലുള്ള പ്രദേശങ്ങളിൽ ഐഎസിന്റെ ക്രൂരതകൾക്ക് ഇരയാകുന്ന സ്ത്രീകളെ ചികിത്സയ്ക്കായി ജർമനിയിലെത്തിക്കുന്ന പ്രോജക്ടിന്റെ മുൻനിരയിലുള്ളയാളാണ് ഡോക്ടർ ഷാൻ ഇൽഹാൻ. അത്തരത്തിൽ തന്റെ പ്രവർത്തനത്തിൽ ഐഎസിൽ നിന്നും രക്ഷനേടാനായി സ്വയം തീകൊളുത്തിയ പെൺകുട്ടിയ ചികിത്സിച്ച അനുഭവമാണ് ഇൽഹാൻ കോൺഫറൻസിൽ പങ്കുവച്ചത്.

ഐഎസ് ഭീകരരുടെ കീഴിൽ ലൈംഗിക അടിമകളായിരുന്നു പെൺകുട്ടിയും സഹോദരിയും നിരന്തര ക്രൂരതകൾക്കു ശേഷമാണ് അഭയാർത്ഥി ക്യാമ്പിൽ എത്തിയത്. ക്യാമ്പിലെ ജീവിത്തിനിടയിൽ ഒരു ദിവസം ഭീകരർ തങ്ങളുടെ ക്യാമ്പിനു പുറത്തെത്തിയതായി സ്വപ്‌നം കണ്ട പെൺകുട്ടി പെട്ടന്നുണ്ടായ തോന്നലിൽ സ്വയം തീകൊളുത്തുകയായിരുന്നു. ഐഎസ് ഭീകരർ തന്റെ സൗന്ദര്യത്തെയാണ് ആകർഷിക്കുന്നതെങ്കിൽ അത് നശിപ്പിച്ച് സ്വയം വിരൂപത സ്വീകരിക്കുകയായിരുന്നു അവൾ. ഇൽഹാൻ ചികിത്സിക്കുന്ന സമയത്ത് 80 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു അവൾ.

ജർമ്മനിയിലെത്തിച്ച പെൺകുട്ടിയ നിരവധി സർജറികൾക്ക് വിധേയരാക്കിയെങ്കിലും സ്വരൂപം വീണ്ടെടുക്കാനായില്ല. ഇനിയും മുപ്പതോളം ശാസ്ത്രക്രിയകൾ പെൺകുട്ടിക്ക് ആവശ്യമാണെന്ന് ഡോകടർമാർ പറയുന്നു. എന്നിരുന്നാൽ കൂടി സാധാരണ ജീവിതത്തിലേക്ക് അവൾ മടങ്ങി വരാനുള്ള സാധ്യത ഏറ്റവും കുറഞ്ഞ ശതമാനം മാത്രമാണെന്ന് ഇൽഹാൻ പറയുന്നു.

കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഗർഭിണികളാകുന്നവരെ ഐഎസ് ഉപക്ഷിക്കുന്നു, സ്ത്രീകളെ ഷണ്ഡീകരിക്കുന്ന സംഭവങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു.ഇവർ പിന്നീട് ആത്മഹത്യ രക്ഷപ്പെടാനുള്ള മാർഗ്ഗമായി സ്വീകരിക്കുന്നു. ഇത്തരത്തിലുള്ള അമ്പതോളം കേസുകൾ താൻ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത ആത്മഹത്യ കേസുകൾ 150ൽ പരം വരുമെന്നും ഡോക്ടർ പറയുന്നു.

നിലവിൽ 3,800ൽ അധികം സ്ത്രീകളെയാണ് ഐഎസ് ഭീകരർ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതെന്നാണ് ഡോക്ടർ നൽകുന്ന റിപ്പോർട്ട്. ഇവരെ ഐഎസിൽ നിന്ന് മോചിപ്പിക്കാൻ മറ്റു രാജ്യങ്ങളും മുന്നോട്ടുവരണമെന്ന് ഷാൻ ആവശ്യപ്പെട്ടു. ഇതുവരെ 1,100ൽ അധികം സ്ത്രീകളെയും പെൺകുട്ടികളെയുമാണ് പ്രോജക്ടിന്റെ ഭാഗമായി ജർമനിയിലെത്തിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ തുടക്കമിട്ട പ്രോജക്ടിന്റെ ഭാഗമായി അവസാന ഗ്രൂപ്പിനെ ജർമനിയിലെത്തിച്ചത് ഈ മാസം ആദ്യമാണ്.

Top