കൊല്ലം: പൈതലുകളായ മക്കളെ കുളിമുറിയിലെ ബക്കറ്റിലുള്ള വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് തൂങ്ങി മരിച്ചു. കാവനാട്, അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതില്‍ അനില്‍ (38) ആണ് തന്റെ മക്കളായ ആദര്‍ശ്(5), ദര്‍ശന്‍(രണ്ട്) എന്നിവരെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം അടുക്കളയില്‍ തൂങ്ങി മരിച്ചത്.
അനിലിന്റെ ഭാര്യ സാലിയ രാവിലെ ഏഴ് മണിയോടെ പള്ളിയില്‍ പോയ സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. ബക്കറ്റില്‍ ഹാര്‍പ്പിക് ഒഴിച്ച് വെള്ളവുമായി മിക്‌സ് ചെയ്ത ശേഷം കുട്ടികളെ ഇതില്‍ മുക്കുകയായിരുന്നു. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്തെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്