നഗരസഭാ വനിതാ കൗണ്‍സിലര്‍ ആത്മഹത്യ ചെയ്തു

പാലക്കാട്‌ : പാലക്കാട് നഗരസഭയിലെ വനിതാ വാര്‍ഡ് കൗണ്‍സിലര്‍ ആത്മഹത്യ ചെയ്തു. നാല്‍പ്പത്തിയെട്ടാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ ശിവഗിരിയെ(35) സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് വിവരം.

മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റായിരുന്നു. രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദര്‍ശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍കുരുക്കി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കറുകോടി മന്ദം സമ്പൂര്‍ണ നിവാസില്‍ ശിവഗിരിയാണ് ഭര്‍ത്താവ്.palakad councilor

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top