
വെളിയന്നൂര്‍: വെളിയന്നൂര്‍ കാഞ്ഞിരമലയില്‍ പ്രകാശന്റെ മക്കളായ അപര്‍ണ( 18) അനന്ദു(16) എന്നിവര്‍ വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ചരുടെ ആത്മഹത്യാക്കുറുപ്പ് വെളിയില്‍.
അനാഥരെപ്പോലെയാണ് ഇതുവരെ ജീവിച്ചത്. അമ്മയുടെയും അച്ഛന്റെയും സ്‌നേഹം ഞങ്ങളറിഞ്ഞിട്ടില്ല. പഠിപ്പിനും അമ്മയുടെ ചികത്സക്കുമൊക്കെയായി പണം കണ്ടെത്താന്‍ അച്ഛന്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് സഹിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഞങ്ങള്‍….. ഇങ്ങിനെയാണ് സഹോദരങ്ങളുടെ ആത്മഹത്യ കുറിപ്പിലെ വരികള്‍ അവസാനിക്കുന്നത്.
കുട്ടികളുടെ മരണം സംമ്പന്ധിച്ച് നാട്ടില്‍പരന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലന്നും കീടനാശിനി ഉള്ളില്‍ ചെന്നാണ് ഇരുവരുടെയും മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കീടനാശിനി സൂക്ഷിച്ചിരുന്നത് മദ്യത്തിന്റെ ക്വാട്ടര്‍ കുപ്പിയിലാണ്. ഇരുവരുടെയും ജഡം കാണപ്പെട്ട മുറിയില്‍ നിന്നും പകുതി ഒഴിഞ്ഞ നിലയില്‍ കീടനാശിനി സൂക്ഷിച്ച കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇത് രാസപരിശോധനക്കായി അയച്ചരിക്കുകയാണെന്നും കീടനാശിനി കുട്ടികള്‍ എവിടെ നിന്നു സംഘടിപ്പിച്ചു എന്നത് സംമ്പന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. ഇരുവരുടെയും ആത്മഹത്യക്കിടയാക്കിയ സാഹചര്യം കുടുംബ പശ്ചാത്തലമാണെന്നും സംഭവത്തിന് പിന്നില്‍ പുറത്തറിഞ്ഞതിനപ്പും ദുരൂഹതകളില്ലന്നുമാണ് പൊലീസ് ഭാഷ്യം.
മാനസിക രോഗത്തിന് ചികിത്സയിലായ മാതാവ് അന്യരെപ്പോലെ തങ്ങളോട് പെരുമാറിയിരുന്നതായിരിക്കാം കുട്ടികളെ കൂടുതല്‍ വേദനിപ്പിച്ചതെന്നും ഇതായിരിക്കാം ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. അച്ഛന്‍ മിക്കപ്പോഴും ജോലിത്തിരക്കിലാണ്. മിണ്ടാന്‍കൂടി സമയമില്ലാത്ത തരത്തിലുള്ളപിതാവിന്റെ ഈ പരക്കം പാച്ചില്‍കൂടിയാവുമ്പോള്‍ കുട്ടികളുടെ മനസ്സ് വിമാറി ചിന്തിച്ചിരിക്കാമെന്നും ഇതാണ് ഈ ദാരുണ സംഭവത്തിന്റെ മൂലകാരണമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
അപര്‍ണയുടെയും അനന്ദുവിന്റെയും അയല്‍വസികളായ കുട്ടികള്‍ രാവിലെ അമ്പലത്തില്‍ പോകാന്‍ സുഹൃത്തുക്കളായ ഇരുസഹോദരങ്ങളെയും വിളിക്കാന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. അപര്‍ണ തൊടുപുഴ അല്‍ അസര്‍ കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിയും, അനന്ദു കൂത്താട്ടുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പല്‍് വണ്‍ വിദ്യാര്‍ത്ഥിയുമാണ്.
വീടിനോട് ചേര്‍ന്ന് പ്രകാശന്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്. സാമ്പത്തിക പരാധീനതയിലും കുടുംബ പ്രശ്‌നങ്ങള്‍ക്കിടയിലും എല്ലാം മറന്നുള്ള ജീവിതമായിരുന്നു അപര്‍ണയുടേയും അനന്ദുവിന്റേയും. കഷ്ടപ്പാടുകള്‍ക്കിടയില്‍ മക്കളെ ദുരിതമറിയിക്കാതെയാണ് പ്രകാശന്‍ വളര്‍ത്തിയിരുന്നത്. അയല്‍വാസികളായ സമപ്രായക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അനന്ദുവും അപര്‍ണയും എന്നും അത്ഭുതമായിരുന്നു. വേര്‍പിരിയാത്ത സഹോദരങ്ങള്‍. ഊണിലും ഉറക്കത്തിലും ചിരിയിലും കളിയിലുമെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു.
തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തില്‍ പോകുന്നതിന് ഇരുവരെയും വിളിക്കാന്‍ വീട്ടിലെത്തിയ അയല്‍വാസികളായ സുഹൃത്തുക്കള്‍ കതകില്‍മുട്ടി വിളിച്ചിട്ട് പ്രതികരണമുണ്ടാകാതെ വന്നതോടെ ജനാല തുറന്ന് നോക്കുകയായിരുന്നു. ഏറെനേരം ഇരുവരെയും വിളിച്ചുണര്‍ത്തുവാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടതോടെ വീട്ടമുറ്റത്തിരുന്ന വെള്ളമെടുത്ത് മുറിക്കുള്ളിലേക്ക് ഒഴിച്ചു. കുട്ടികള്‍ ബഹളംവച്ചതോടെ സമീപവാസികളും പിതാവ് പ്രകാശനുമെത്തി കതക് ചവിട്ടിത്തുറക്കുകയായിരുന്നു. വാതില്‍ പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.