സ്വന്തം ഭാര്യയെ വെച്ചാണോ ബ്ലോഗിങ്? അധിക്ഷേപിച്ച് ഇട്ട കമന്റിന് കിടുക്കന്‍ മറുപടി നല്‍കി സുജിത് ഭക്തന്‍…

കെഎസ്ആര്‍ടിസിയെക്കുറിച്ചുള്ള ആനവണ്ടി ബ്ലോഗിലൂടെ പ്രശസ്തനായ സുജിത് ഭക്തന്‍ ഇപ്പോള്‍ അറിയപ്പെടുന്ന വ്‌ളോഗര്‍ ആണ്. കേരളത്തിലും പുറത്തും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ വീഡിയോകള്‍, ചെലവ് ചുരുക്കി എങ്ങനെ യാത്ര ചെയ്യും എന്ന് തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൂടാതെ ഭക്ഷണം, ടെക്‌നോളജി ഇതൊക്കെ ”ടെക് ട്രാവല്‍ ഈറ്റ് ബൈ സുജിത് ഭക്തന്‍” എന്ന തന്റെ വീഡിയോകളിലൂടെ അദ്ദേഹം വിശദീകരിക്കുന്നു. യുട്യൂബിലും ഫേസ്ബുക്കിലും നിരവധി പേരാണ് സുജിത് ഭക്തനെ പിന്തുടരുന്നത്.

ഈയടുത്ത് കല്യാണം കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പമാണ് യാത്രകള്‍ നടത്തുന്നത്. പല സ്ഥലങ്ങഴെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമുള്ള വീഡിയോകളിലെല്ലാം സുജിത്തിനൊപ്പം ഭാര്യയും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ഇടയ്ക്ക് ഭാര്യയും വിവരണങ്ങള്‍ നല്‍കാറുമുണ്ട്. ഇതിനെതിരെ വീഡിയോയ്ക്ക് താഴെ വന്ന കമന്റും അതിന് സുജിത് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയെ വെച്ചാണോ ബ്ലോഗിങ് നടത്തുന്നത്? വല്ല ജോലിയ്ക്കും പൊക്കൂടെ എന്നാണ് കമന്റ്..ഇതിന് സുജിത് നല്‍കിയ കമന്റ് ഇങ്ങനെ: ‘ഞങ്ങള്‍ അങ്ങനെയാ..പെണ്ണുങ്ങളെ വെറുതെ വീട്ടില്‍ അടിമകളായി ഇരുത്താറില്ല. ദാമ്പത്യം എന്നുവെച്ചാല്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ പങ്കാളിത്തം ആവണം. അത് ജോലിയുടെ കാര്യത്തിലും അങ്ങനെ തന്നെ വേണം. ഇത് ഞങ്ങളുടെ ജോലിയാണ്. അത് ഞങ്ങള്‍ നന്നായി ചെയ്യുന്നുമുണ്ട്. പിന്തിരിപ്പന്‍ മനോഭാവം താങ്കള്‍ മാറ്റേണ്ട സമയം ആയിരിക്കുന്നു’.

comment
ഇതിന് മുമ്പ് ഭാര്യയുടെ ശരീരപ്രകൃതിയെ അധിക്ഷേപിച്ചും നിരവധി കമന്റുകള്‍ സുജിത്തിന്റെ വീഡിയോകളില്‍ വന്നിരുന്നു. അന്നും ശക്തമായ ഭാഷയില്‍ അവയ്‌ക്കൊക്കെയും സുജിത് മറുപടി നല്‍കിയിരുന്നു.

Top