വിനോദ് കുമാർ പത്തനംതിട്ട എസ് പി.മരംമുറി കേസൊതുക്കാൻ പി വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച എസ്‌ പി സുജിത് ദാസിന് സസ്പെൻഷൻ ഇല്ല.ഡിജിപിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ഒടുവിൽ സർക്കാരിന്റെ മലക്കം മറിച്ചിൽ .മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരംമുറി കേസൊതുക്കാൻ പി വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച പത്തനംതിട്ട എസ്‌ പി സുജിത് ദാസിന് സസ്പെൻഷൻ ഇല്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി.

പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടർന്ന് സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചത്. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സ്ഥലം മാറ്റത്തിൽ ഒതുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. പത്തനംതിട്ട എസ്‌ പി സ്ഥാനത്ത് വി ജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

Top