
കോട്ടയം :യുവതിയെ ഗര്‍ഭിണിയാക്കിയശേഷം കൊലപ്പെടുത്തിയ സൂരജിന് നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി തെളിവ് . കാമുകിമാരുമായുള്ള അശ്ലീല സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുക സൂരജിന്റെ ഹോബിയുമായിരുന്നു.സൂരജിന്റെ ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ നമ്പറുകള്‍ ലഭിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ ഗര്‍ഭിണിയാക്കിയശേഷം കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പൊതി സൂരജ്ഭവനില്‍ എസ്.വി. സൂരജി(27)നു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ്.
Also Read :സെക്സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!
സ്ത്രീകളെ വരുതിയിലാക്കാന്‍ സൂരജ് മിടുക്കനായിരുന്നുവെന്നും യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യ(22)യെ കഴുത്തു ഞെരിച്ചുകൊന്നു പാറമടയില്‍ തള്ളിയ കേസില്‍ ഏറ്റുമാനൂര്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താലെ കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയുകയുള്ളൂവെന്ന് തലയോലപറമ്പ് പോലീസ് പറഞ്ഞു. സൂരജിന്റെ ഫോണില്‍ ഉണ്ടായിരുന്നതില്‍ 80 ശതമാനവും സ്ത്രീകളുടെ ഫോണ്‍ നമ്പറുകളായിരുന്നു.
ഇതില്‍ മിക്ക നമ്പറുകളിലേക്കും രാത്രി കോളുകള്‍ പോയിരുന്നു. മിക്കതും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തിരുന്നു. സ്ത്രീകളുമായുള്ള സംഭാഷണങ്ങള്‍ മിക്കതും ഇയാള്‍ സ്വന്തം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുക പതിവായിരുന്നു. മിക്കതും കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലങ്ങളും. ഇക്കൂട്ടത്തില്‍ വിവാഹിതര്‍ മുതല്‍ കോളജ് വിദ്യാര്‍ഥിനികള്‍ വരെയുള്ളവരുടെ സംഭാഷണങ്ങളുമുണ്ടായിരുന്നു. എന്തിനായിരുന്നു ഈ കോളുകള്‍ ഇയാള്‍ റെക്കോര്‍ഡ് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം സൂരജിനെ കുടുക്കിയത് അതിസാമര്ഥ്യമാണ്. സുകന്യ കൊല്ലപ്പെട്ടശേഷം പോലീസ് സൂരജിനെ ചേദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍, സുകന്യയും അനീഷ് എന്നയാളുമായി പ്രണയത്തിലായിരുന്നുവെന്ന് സൂരജ് പറഞ്ഞിരുന്നു. കൊല ചെയ്ത ദിവസം അനീഷിനെയും സുകന്യയെയും താനാണ് കോട്ടയത്തെത്തിച്ചതെന്നും സൂരജ് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കാമുകന്റെ പേരു പോലും സൂരജിന് കൃത്യമായി പറയാനായില്ല. സുകന്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെ സൂരജുമായി മണിക്കൂറുകളോളം വിളിച്ചതിന്റെ തെളിവുകളും ലഭിച്ചു