സുഖോയ് വിമാനാപകടം; മലയാളി വൈമാനികന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്ക്കാരം നാളെ കോഴിക്കോട്

തിരുവനന്തപുരം: വ്യോമസേനയുടെ സുഖോയ് വിമാന അപകടത്തിൽ മരണപ്പെട്ട മലയാളി വൈമാനികൻ അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേർന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും.

പൊതുദർശനത്തിനു ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തിൽ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. പൂർണ സൈനിക ബഹുമതികളോടെ ഉച്ചയോടെ സംസ്ക്കാരം നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേയ് 23നാണ് ഇവരുടെ വിമാനം അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് വന്‍ സൈനിക സന്നാഹത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെടുത്തത്. ബുധനാഴ്ചയാണ് ഇരു സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

റിട്ട. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനായ മേലെ താന്നിക്കാട്ട് വി.പി. സഹദേവെന്റയും റിട്ട. സി ആപ്റ്റ് ജീവനക്കാരി ജയശ്രീയുടെയും മകനാണ് അച്ചുദേവ്.

Top