തെരഞ്ഞെടുപ്പിൽ സഹായം ചോദിച്ചു, തെരഞ്ഞെടുപ്പിന് ശേഷം തള്ളിപ്പറയുകയും ചെയ്യുന്നത് ശരിയല്ല :പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

സ്വന്തം ലേഖകൻ

പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പിൽ സഹായം ചോദിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം തള്ളിപ്പറയുകയും ചെയ്യുന്നത് ശരിയല്ല. നേതൃസ്ഥാനം ഉറപ്പായപ്പോൾ സമുദായ സംഘടനകളെ എതിർക്കുകയാണെന്നും സുകുമാരൻ നായർ പറയുന്നു.

ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പല തവണ എൻ എസ് എസ് ആസ്ഥാനത്ത് സഹായം അഭ്യർഥിച്ച് എത്തിയിട്ടുണ്ട്. സ്ഥാനലബ്ധിയിൽ മതിമറക്കരുത്. എൻ എസ് എസിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കുക രാഷ്ട്രീയ പാർട്ടികളെല്ലെന്നും എൻ.എസ്.എസിന്റെ പ്രസ്താവനയിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെതിരായ പരസ്യ നിലപാടായിരുന്നു എൻ എസ് എസ് സ്വീകരിച്ചിരുന്നത്. വോട്ടെടുപ്പ് ദിവസം സുകുമാരൻ നായർ തന്നെ ഇത് പരസ്യമായി വ്യക്തമാക്കിയിരുന്നു.

എൻ എസ് എസുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറ്റി വി ഡി സതീശന് അവസരം നൽകുകയായിരുന്നു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർട്ടി സമുദായ സംഘടനകൾക്ക് പിന്നാലെ പോകുന്ന നടപടിക്കെതിരെ സതീശൻ പരോക്ഷ വിമർശനം നടത്തിയത്.

Top