ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചനം; 25 പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ടുകള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 25 പേര്‍ മരിച്ചു. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. പ്രാദേശികസമയം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായി ഇന്തോനേഷ്യന്‍ ദുരന്തനിവാരണ ഏജന്‍സി വ്യക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top