പത്തനംതിട്ട: രഹസ്യബന്ധം പുറത്തറിഞ്ഞതിനാല്‍ അയല്‍വീട്ടിലെ പയ്യനുമായി ആത്മഹത്യക്ക് ഒരുങ്ങിയതു ബിജെപി നേതാവിന്റെ ഭാര്യ.അതിനെ രാഷ്ട്രീയ ആയുധമാക്കാര് പാര്‍ട്ടിക്കരും .
ഭര്‍തൃമതിയുമായുണ്ടായിരുന്ന രഹസ്യബന്ധം കാമുകി അറഞ്ഞതിനെത്തുടര്നന് ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.ഇതറിഞ്ഞ ഓമല്ലൂര്‍ സ്വദേശി സുമേഷ് ആത്മഹത്യ ചെയ്ത . സംഭവം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാന്‍ രാഷ്ട്രീയ എതിരാളികളും . ബിജെപി ജില്ലാ നേതാവിന്റെ ഭാര്യയാണ് യുവാവിനൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നതാണ് എതിരാളികള്‍ ആയുധമാക്കുന്നത്.തിങ്കളാഴ്ച രാവിലെയാണ് ഓമല്ലൂര്‍ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകന് സുമേഷ് കാര്‍ത്തിക് (വിഷ്ണു-22) ഓമല്ലൂര്‍-പ്രക്കാനം റോഡരികിലെ പറയനാലി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. അയല്‍വാസിയായ ബിജെപി നേതാവിന്റെ ഭാര്യ സുമേഷിനൊപ്പം ആത്മഹത്യക്കു ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.
സുമേഷിന്റെ കാമുകി ഒരാഴ്ച മുന്‍പ് തന്നെ ഭാര്യയുടെ അവിഹിതബന്ധത്തിന്റെ കഥ ബിജെപി നേതാവിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് തിങ്കളാഴ്ച രാവിലെ സുമേഷ് വിളിച്ചു കൊണ്ടു വരികയായിരുന്നു. ഈ വിവരം യുവതിയുടെ വീട്ടുകാര്‍ ഭര്‍ത്താവിനെ അറിയിക്കുകയും ആത്മഹത്യാക്കുറിപ്പിന്റെ കാര്യം പറയുകയും ചെയ്തു. അങ്ങനെ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കുളത്തിന്റെ കരയില്‍ സുമേഷിന്റെ ബൈക്ക് കണ്ടത്. തുടര്‍ന്ന് കുളത്തിലേക്ക് നോക്കിയപ്പോള്‍ മൃതപ്രായയായ ഭാര്യയെയും കണ്ടു. ഇവരെ വിളിച്ചു കയറ്റി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ബിജെപിയുടെ ജില്ലാകമ്മിറ്റിയംഗമാണ് ആത്മഹത്യക്കൊരുങ്ങിയ യുവതിയുടെ ഭര്‍ത്താവ്. അതിനാല്‍ തന്നെ ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ഈ അവസരം വിനിയോഗിക്കാന്‍ തയ്യാറെടുത്തിരുന്നു. അതിന്റെ ഭാഗമായി സുമേഷിനെ കൊന്ന് കുളത്തില്‍ തള്ളിയതാണെന്ന പ്രചാരണവും നടന്നിരുന്നു. ഇതിനിടെയാണു മരണം വെള്ളത്തില്‍ മുങ്ങിയാണെന്ന റിപ്പോര്‍ട്ടു വന്നത്. യുവാവ് മരിച്ചത് വെള്ളംകുടിച്ചു തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത് ഡോക്ടറുടെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് നല്ല തയ്യാറെടുപ്പിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഒരു എസ്ഐ കൂടി ഇതിന് സാക്ഷിയായിരുന്നു.ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകള്‍ ഒന്നുമില്ല. കുളത്തില്‍ ചാടിയ വഴിക്കുള്ള പരിക്കുകള്‍ മാത്രമാണ് ഉള്ളത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും സുമേഷിന്റെ കാമുകിയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനും സാധ്യതയുണ്ട്.