സ്പെഷ്യൽ സ്റ്റോറി
വാഷിങ്ടൺ ഡിസി: 2006 ലേതിനു സമാനമായി ഒരൊറ്റ നിമിഷം കൊണ്ടു ലോകം നശിപ്പിക്കാൻ ശേഷിയുള്ള ഭീമൻ തിരമാലയെത്തുന്നു. കോസ്മിക് സുനാമി എന്നു പേരിട്ടിരിക്കുന്ന ആ രാക്ഷസൽ കടലുള്ള ലോകത്തെ എല്ലാ തീരങ്ങളിലേയ്ക്കും അഞ്ഞടിക്കാനായി എത്തുകയാണ്. ചുട്ടുപഴുത്തു തുടങ്ങിയ ഭൂമിയെ വെള്ളത്തിൽ മുക്കി രക്ഷിക്കാനായി എത്തുന്ന തിരമാല പക്ഷേ, മനുഷ്യരാശിയുടെ അന്ത്യം കുറിയ്ക്കും. ഭൂമിയുടെ നിലവിലെ അവസ്ഥയെപ്പറ്റി പഠനം നടത്തിയ നാസയിലെ പഠന സംഘമാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നത്. ചുട്ടുപൊള്ളിക്കുന്ന ഭൂമിയെ തണുപ്പിക്കാൻ, കടലിന്റെ അടിത്തട്ടിൽ നിന്നും പൊന്തിയെത്തുന്ന ഭീകാമാരനായ സുനാമിത്തിരയ്ക്കു പക്ഷേ, ഒരൊറ്റ നിമിഷം കൊണ്ടു ലോകം ഇല്ലാതാക്കാനുള്ള ശേഷിയുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയിൽ ജീവജാലങ്ങൾ രൂപപ്പെട്ടതിനു സമാനമായ രീതിയിലുള്ള അന്ത്യത്തിരമാലയാണ് ഇപ്പോൾ അടിത്തട്ടിൽ ഉറഞ്ഞു കൂടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷീരപഥത്തിനു സമീപമുള്ള പെർസിയൂസ് സൗരയൂഥത്തിൽ ഉടലെടുത്ത ഭീമൻ കോസ്മിക് സുനാമിയും ലോകത്തെ ഭീഷണിപ്പെടുത്തി ഭൂമിയിൽ നാശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്നുണ്ടെന്നാണ് നാസയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ സമയം ലോകത്തെ നശിപ്പിക്കാൻ ഇത്തരത്തിൽ ഭീകരത്തിരമാല എത്തുന്നത് ഭൂമിയുടെ അന്ത്യം തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് നാസയിലെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ബഹിരാകാശത്തിൽ ഉണ്ടാകുന്ന പെർസിയൂസ് സൗരയൂഥത്തിലെ ചലനങ്ങൾ തന്നെയാണ് കടലിന്റെ അടിത്തട്ടിൽ പ്രഭവം സൃഷ്ടിക്കുന്നത്. ഈ പ്രഭവം കടലിലെ വെള്ളത്തെ പതിനായിരം അടി ഉയരത്തിലേയ്ക്കു ഉയർത്തും. ഇത്തരത്തിൽ ഉയർത്തുന്ന ഓരോ തിരമാലയ്ക്കും ഒരു കോടിയ്ക്കു മുകളിലുള്ള പ്രഭവശേഷിയുണ്ടാകും. ഒരു തിരമാലയ്ക്കു കരയിൽ ഒന്നര ലക്ഷം കിലോമീറ്ററോളം മുന്നോട്ടു സഞ്ചരിക്കാനുള്ള ശേഷിയുണ്ടാകും. ഇത്തരത്തിലെത്തുന്ന ഓരോ തിരമാലയും ഓരോ പ്രദേശത്തെ തന്നെ ഇല്ലാതാക്കാനുള്ള ശേഷിയുള്ളവയാണെന്നാണ് പഠന റിപ്പോർട്ട്. കടലിൽ നിന്നു മുന്നോട്ടു കയറുന്ന ജലം പിന്നിലേയ്ക്കു വലിയണമെങ്കിൽ പലപ്പോഴും വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കാമെന്നും പറയുന്നു.
ഇത്തരത്തിൽ രാക്ഷസ തിരമാല എന്ന് വരുമെന്നുറപ്പു പറയുന്നില്ലെങ്കിലും ലോകം നശിപ്പിക്കാൻ ശേഷിയുള്ള ഈ തിരമാലയുടെ പ്രഭാവം അന്തരീക്ഷത്തിൽ ഉറഞ്ഞു കൂടിയിട്ടുണ്ടെന്നു തന്നെയാണ് സൂചന ലഭിക്കുന്നത്. റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ജേർണലിലാണ് ഈ പഠന റിപ്പോർട്ടുള്ളത്.