വാഷിങ്ടൺ: ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെക്ക് മാതൃകമ്പനിയായ അല്‍ഫബറ്റ് 199 മില്യണ്‍ യുഎസ് ഡോളര്‍ ഓഹരി നല്‍കിയതിലൂടെ യുഎസില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള സി.ഇ.ഒ ആയി. അല്‍ഫബറ്റ് എന്ന പുതിയ കമ്പനി രൂപീകരിച്ചതിനു പിന്നാലെയാണ് സുന്ദര്‍ പിച്ചെ ഗുഗിളിന്‍െറ സി.ഇ.ഒ ആയത്. അല്‍ഫബറ്റിന്‍െറ 2,73,328 ഓഹരികളാണ് 2004ല്‍ ഗൂഗിളില്‍ ചേര്‍ന്ന പിച്ചെക്ക് ഫെബ്രുവരി 3ന് നല്‍കിയത്. ഇതോടെ ഇദ്ദേഹത്തിന്‍െറ പേരിലുള്ള മൊത്തം ഓഹരിയുടെ മൂല്യം 650 മില്യണായിട്ടുണ്ട്.
2004ലാണ് പിച്ചായി ഗൂഗിളിലെത്തിയത്. ഗൂഗിള്‍ ക്രോം, ക്രോം ഒ.എസ് എന്നിവ വികസിപ്പിച്ചെടുത്ത സംഘത്തിലെ പ്രധാനിയായിരുന്നു പിച്ചായി. ആല്‍ഫബെറ്റ് എന്ന പേരില്‍ ഗൂഗിള്‍ പുതിയ കമ്പനി രൂപീകരിച്ചതിന് പിന്നാലെയാണ് പിച്ചായിയെ കമ്പനിയുടെ സി.ഇ.ഒ ആക്കിയത്. തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച പിച്ചായി ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്ക് കീഴിലുള്ള വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മറ്റൊരു മാസ്റ്റര്‍ ബിരുദവും പിച്ചായി കരസ്ഥമാക്കിയിട്ടുണ്ട്.