റയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈ സണ്ണി ലിയോർ തകർത്തു; സണ്ണി താരമായതോടെ വൈഫെ വേണ്ടെന്നു റയിൽവേ

സ്വന്തം ലേഖകൻ

പാറ്റ്‌നാ: റയിൽവേ സ്റ്റേഷനിൽ സൗജന്യ വൈഫൈ അനുവദിച്ചതോടെ യാത്രക്കാർക്കിടയിൽ സൂപ്പർ താരമായി സണ്ണി ലിയോൺ. ട്രെയിൻ യാത്രക്കാരിൽ ഭൂരിഭാഗവും സൗജന്യ വൈഫൈ ഉപയോഗിച്ചു സണ്ണി ലിയോണിന്റെ നീലച്ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാൻ തുടങ്ങിയതോടെ വൈഫൈ സംവിധാനം നിർത്താൻ റയിൽവേ തീരുമാനിച്ചു.
പാറ്റ്‌നാ റയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈ സംവിധാനമാണ് സണ്ണി ലിയോൺ അപഹരിച്ചത്. അശ്ലീല വീഡിയോകൾ മാത്രം കാണാനായി യാത്രക്കാർ സൗജന്യ വൈഫെ സംവിധാനം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് പാറ്റ്‌നാ റയിൽവേ സ്റ്റേഷനിൽ അധികൃതർ അനുവദിച്ചിരുന്ന സൗജന്യ വൈഫൈ സംവിധാനം പിൻവലിച്ചു. ഇനു മുതൽ പ്രീമിയെ ട്രെയിനുകളായ രാജധാനിയിലെയും ശതാബ്ദിയിലെയും യാത്രക്കാർക്കുമാത്രമാവും ഇനി മുതൽ സൗജന്യ വൈഫെ സംവിധാനം ലഭിക്കുക.
റയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് പാറ്റ്‌നാ റയിൽവേ സ്റ്റേഷനിൽ സംവിധാനം ഏ്ർപ്പെടുത്തിയത്. എന്നാൽ, റയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യമായി വൈഫൈ ലഭിച്ചതോടെ യാത്രക്കാർ കൂട്ടത്തോടെ നീലച്ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആരംഭിച്ചു. റയിൽവേ സ്‌റ്റേഷനിലെ സൗജന്യ വൈഫൈ സിസ്റ്റത്തിന്റെ ഹിസ്റ്ററി പരിശോധിച്ചപ്പോൾ യാത്രക്കാരിൽ കൂടുതൽ പേരും സൗജന്യ വൈഫൈ ഉപയോഗിച്ചു നീലച്ചിത്രങ്ങൾ മാത്രമാണ് ഡൗൺ ലോഡ് ചെയ്യുന്നതെന്നു കണ്ടെത്തി. തുടർന്നു റയിൽവേ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ നീലച്ചിത്രങ്ങൾ യാത്രക്കാർ കാണുന്നതു മൂലം പാറ്റ്‌നാ സ്റ്റേഷനിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്.
തുടർന്നാണ് റയിൽവേ സ്റ്റേഷനിലെ വൈഫൈ സംവിധാനം പിൻവലിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ 23 റയിൽവേ സ്റ്റേഷനുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ റയിൽവേ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ ഡേറ്റ ഉപയോഗിച്ചിരുന്ന സ്‌റ്റേഷനായിരുന്നു പാറ്റ്‌നാ. സൗജന്യ വൈഫൈ ഏർപ്പെടുത്തിയത് നഷ്ടമാണെന്നും റയിൽവേ അധികൃതർ വിലയിരുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top