സ്വന്തം ലേഖകൻ
കണ്ണൂർ: ചുവപ്പൻ കോട്ടയലെ ബാലികേറാമലയായ പേരാവൂർ പിടിക്കാൻ സിപിഎം പ്രതീക്ഷ വയ്ക്കുന്നത് കോൺഗ്രസിലെ വിമത പോരിനെ. പേരാവൂരിലെ നിലവിലെ എംഎൽഎയും കോൺഗ്രസ് നേതാവുമായ സണ്ണി ജോസഫിനെതിരെ ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും ഒരു വിഭാഗം വിമതരുടെ നേതൃത്വത്തിലാണ് ഇപ്പോൾ സിപിഎം പോരൊരുക്കുന്നത്. ഈ വിഭാഗതത്തിന്റെ കൂട്ടു പിടിച്ചാണ് കോൺഗ്രസിനുള്ളിൽ ശക്തമായ വിമത നീക്കം നടക്കുന്നത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കർഷക കോൺഗ്രസ് സംസ്ഥാന സെക്രടറി കെ ജെ ജോസെഫിനെ മുൻ നിർത്തിയാണ് വിമതർ നീക്കം ആരംഭിച്ചിരിക്കുന്നത്. മുൻ ഐ ഗ്രൂപ്പ് നേതാവായിരുന്ന കെ ജെ ജോസഫ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സുമായി ബന്ധപ്പെട്ട് പോലീസ് നടപടി നേരിട്ടതോടെ എ ഗ്രൂിന്റെ സജീവ സാന്നിധ്യമായിരുന്ന കെ.ജെ ജോസഫിനു കോൺഗ്രസ് ഇത്തവണ സീറ്റു നൽകിയിരുന്നില്ല.
പേരാവൂർ നിയോജക മണ്ഡലത്തിലെ പേരാവൂർ ബ്ലോക്കിലെ ചില കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ പിന്തുണയും കെ ജെ ജോസെഫിനുണ്ട്. ഐ ഗ്രൂപ്പുകാരെൻ ആണെങ്കിലും കോൺഗ്രസിലെ രണ്ട് ഗ്രൂപ്പ് നേതാക്കൾക്കും സണ്ണി ജോസഫ് ആയി നല്ല ബന്ധമാണ് . സണ്ണി ജോസഫ് മണ്ഡലത്തിൽ നടത്തിയ വൻ വികസനവും , മുസ്ലിം ലീഗിന്റെയും മിക്ക സമുദായ സംഘടനകളുടെയും ശക്തമായ പിന്തുണയും സണ്ണി ജോസഫ് വീണ്ടും സ്ഥാനാർഥി ആകും എന്ന് ഉറപ്പിക്കുന്ന അവസരത്തിലാണ് വിമത ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായത്. വിമത വിഭാഗം രഹസ്യ യോഗം ചേരുകയും ഇടത് സ്വതന്ത്രൻ ആയി കെ ജെ ജോസെഫിനെ രംഗത്തിറക്കാൻ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു .മണ്ഡലത്തിൽ വലിയ പ്രതീക്ഷ ഇല്ലാത്ത ഇടതു മുന്നണി കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ കെ ജെ യെ സ്ഥാനാർഥി ആക്കി ഒരു പരീക്ഷണത്തിന് മുതിരാൻ സാദ്ധ്യത ഉണ്ട് . ചില പ്രാദേശിക നേതാക്കൾ ഈ വിഷയത്തിൽ ചർച്ച നടത്തിയപ്പോൾ ഇടതുപാളയത്തിൽ നിന്ന് അനുകൂല നിലപാട് ആണ് ഉണ്ടായത് എന്നാണ് അറിയുന്നത് .കെ ജെ ജോസഫ് സി പി എമ്മിലേക്ക് എന്ന നിലയിൽ ചില മാധ്യമ വാർത്തകളും വന്നിരുന്നു . കൊട്ടിയൂരിലെ മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രടറിയും നിലവിൽ കോൺഗ്രസ് ബ്ലോക്ക് സെക്രടറിയും ആയ യുവ നേതാവും ,കോൺഗ്രസിൽ നിന്ന് സി പി എമ്മിൽ ചേർന്ന് പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇപ്പോൾ കോൺഗ്രസിൽ എത്തിയ പേരാവൂരിലെ മുൻ മണ്ഡലം പ്രസിഡന്റും. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും. ചില യൂത്ത് കോൺഗ്രസ് മണ്ഡലം നേതാക്കളുമാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് . ഡി സി സി പുനസംഘടനയിൽ പരിഗണിക്കപ്പെടാതെ പോയ ചിലരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രെമവും ഇവർ ആരംഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരാവൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയെ സി പി എമ്മുമായി രഹസ്യ ധാരണയുണ്ടാക്കി തൊൽപ്പിക്കുന്നതിനും ഇതേ നേതാക്കൾ നേതൃത്വം നൽകിയിരുന്നു.