വി.എൻ വാസവനെതിരെ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു: ബിനു ചെങ്ങളത്തെ കേരള കോൺഗ്രസ് എമ്മിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു: സണ്ണി തെക്കേടം

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന് എതിരെ പ്രവർത്തിച്ച കേരള കോൺഗ്രസ് എം പ്രവർത്തനെതിരെ അച്ചടക്ക നടപടിയെടുത്തതായി കേരള കോൺഗ്രസ് എം. കേരള കോൺഗ്രസ് എം പ്രാദേശിക പ്രവർത്തകൻ ബിനു ചെങ്ങളത്തെയാണ് കേരള കോൺഗ്രസ്സ്(എം) പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നതാണ്.

പാർട്ടി പിന്നീടു കൂടിയിട്ടുള്ള ജില്ലാ കമ്മറ്റികളിലോ പ്രാദേശിക കമ്മറ്റികളിലോ ഇയാളെ പങ്കെടുപ്പിച്ചിട്ടില്ല. പാർട്ടിയിൽ നിന്നും കുറെപ്പേർ രാജി വെച്ചു എന്നുള്ള കള്ള പ്രചരണവുമായിട്ടാണ് ഇയാൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നതെന്നും കേരള കോൺഗ്രസ്സ് (എം)ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top