സിനിമാ ഡെസ്ക്
ചെന്നൈ: നീലച്ചിത്ര രംഗത്തെ അതുല്യതാരമായിരുന്ന സണ്ണി ലിയോൺ താൻ ആ രംഗത്ത് എത്തിയത് എങ്ങിനെ എന്നത് സംബന്ധിച്ചു വെളിപ്പെടുത്തുന്നു. മറ്റെല്ലാ സ്ത്രീകളെയും പോലെ ചതിയിൽപ്പെട്ടതു തന്നെയാണ് താനും ഈ മേഖലയിൽ എത്തിയതെന്നാണ് സണ്ണിയും വെളിപ്പെടുത്തുന്നത്. പിന്നീട് നീലച്ചിത്ര മേഖലയോടു വിടപറഞ്ഞ സണ്ണം ബോളിവുഡ് സിനിമയായ ജിസം 2ലെ നായികവേഷത്തോടെ ബോളിവുഡിലൂടെ ഇന്ത്യൻ സിനിമപ്രേമികളുടെ മനംകീഴടക്കി സണ്ണി. പണ്ട് സണ്ണി ലിയോണിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ പോലും മടിച്ചവർ ഇപ്പോൾ അവരെ പുകഴ്ത്തി സംസാരിക്കുന്നു. താൻ എങ്ങനെയാണ് മോശം രംഗത്തേക്ക് എത്തിപ്പെട്ടതെന്ന കാര്യം അവർ ഒരു വേദികളിലും പറഞ്ഞിരുന്നില്ല. മേഡലിംഗിലൂടെ വന്ന സണ്ണിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അവർ തന്നെ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.
ശാരീരികമായും മാനസികമായും നിരന്തര പീഡനം ഏറ്റുവാങ്ങേണ്ടിവന്ന അക്കാലത്തെക്കുറിച്ച് സണ്ണി പറയുന്നത് ഇങ്ങനെ വലിയ പ്രതീക്ഷയോടെയാണ് മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നത്. എന്നാൽ അവിടെനിന്ന് ലഭിച്ചത് അത്ര സുഖകരമായ അനുഭവമായിരുന്നില്ല. മോഡലിംഗ് മേഖലയിലെ പലരും തന്നെ ചതിച്ചു. പലരും ശരീരം ആവോളം ആസ്വദിച്ചു. ഇങ്ങനെ മോഡലിംഗ് ചെയ്യുന്നതിനേക്കാൾ നല്ലത് നീലച്ചിത്രങ്ങളാണ് ഒരുഘട്ടത്തിൽ തോന്നി. എന്നാൽ പിന്നീടാണ് ചെയ്യുന്നത് തെറ്റാണെന്ന് മനസിലാക്കിയത്. അതോടെ ജീവിതത്തിൽ പുതിയൊരു ദിശാബോധം ലഭിച്ചു.
പഴയ ജീവിതത്തിലേക്ക് മടങ്ങാൻ താല്പര്യമില്ലാതിരിക്കുമ്പോഴാണ് വഴിത്തിരിവായി ആ ഫോൺകോൾ ലഭിക്കുന്നത്. ബോളിവുഡ് താരം പൂജാ ഭട്ടായിരുന്നു മറുവശത്ത്. പുതിയ ചിത്രത്തിൽ നായികയാകാൻ പറ്റുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പൂജയുടെ ഫോൺ കോൾ. മറ്റൊന്നും ആലോചിച്ചില്ല. ഉടൻ സമ്മതം മൂളി. അപ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഇന്ത്യക്കാർക്ക് തന്നെ ഉൾക്കൊള്ളാനാകുമോയെന്നൊരു ഭയമുണ്ടായിരുന്നു. എന്തായാലും ജിസം 2 ഹിറ്റായി, ഞാനും. ഷാരുഖ് നായകനാകുന്ന റായീസിൽ ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നതിന് തന്നെ വിളിച്ചപ്പോൾ ദൈവത്തെ വിളിച്ചു കരഞ്ഞു. പൂജാ ഭട്ടിനെയും വിളിച്ചു. ആയിരം കടം വീട്ടിയാൽ തീരാത്ത മറ്റൊരു ജന്മമാണ് പൂജ എനിക്കു നല്കിയത്. ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരെ വഴിത്തെറ്റിക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്നുണ്ടാകില്ല സണ്ണി പറയുന്നു.