ചോദ്യം കടുത്തുപോയി; എങ്കിലും തല്ലിയിട്ടില്ല: വിശദീകരണവുമായി സണ്ണി ലിയോൺ

സിനിമാ ഡെസ്‌ക്

സൂറത്ത്: രാത്രിക്ക് എത്രയാ റേറ്റ് എന്നു ചോദിച്ചതിന് മാധ്യമപ്രവർത്തകനെ കരണത്തടിച്ചെന്ന വാർത്തകൾ തള്ളി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും. ഇക്കാര്യത്തിൽ ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ മാധ്യമങ്ങൾ അൽപം കൂടി മാന്യത കാണിക്കണം. വാർത്തയുടെ സത്യാവസ്ഥ വിളിച്ച് അന്വേഷിച്ചിട്ട് വേണമായിരുന്നു കൊടുക്കാൻ. തന്റെ നമ്പർ ഇല്ലെങ്കിലും ഡാനിയേലിന്റെ നമ്പർ എങ്കിലും കാണുമായിരുന്നു. പക്ഷേ, അതുപോലും ചെയ്യാത്തത് മോശമായിപ്പോയെന്നും സണ്ണി ട്വിറ്ററിൽ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം സൂറത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടർ ദ്വയാർത്ഥത്തോടെയുള്ള ചോദ്യം ചോദിച്ചത്. നേരത്തെ താങ്കൾ ഒരു പോൺ സ്റ്റാർ ആയിരുന്നു. ഇപ്പോൾ ബോളിവുഡ് നടിയും. എങ്കിൽ ഇപ്പോൾ നിങ്ങൾ ഈടാക്കുന്ന നിരക്ക് എത്രയാണെന്നായിരുന്നു ചോദ്യം. റിപ്പോർട്ടറുടെ ചോദ്യം ഇങ്ങനെ: ‘നിങ്ങൾ നേരത്തെ ഒരു പോൺസ്റ്റാറായിരുന്നു, ഇപ്പോൾ സിനിമ താരമാണ്. അപ്പോൾ ഇപ്പോൾ എത്രയാണ് നിങ്ങൾ ചാർജ് ചെയ്യുന്നത്?’ ചോദ്യത്തിൽ പന്തികേട് തോന്നിയപ്പോൾ ഒന്നുകൂടി ആവർത്തിക്കാൻ സണ്ണി മാധ്യമപ്രവർത്തകനോട് ആവശ്യപ്പെട്ടു. തുടർന്ന് ചോദിച്ചത് ഇങ്ങനെ: ‘രാത്രിയിലെ പരിപാടിക്ക് ഇപ്പോൾ നിങ്ങൾ ഈടാക്കുന്നത് എത്ര രൂപയാണ്?’ അടുത്ത നിമിഷം തന്നെ സണ്ണി മാധ്യമപ്രവർത്തകന്റെ മുഖത്തടിച്ചെന്നാണ് റിപ്പോർട്ടുകൾ.

മാധ്യമപ്രവർത്തകരനെ സണ്ണി ലിയോൺ തല്ലിയെന്ന വാർത്ത തള്ളി സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബറും രംഗത്തെത്തി. സണ്ണി റിപ്പോർട്ടറെ തല്ലിയിട്ടില്ല. പക്ഷേ, ചോദ്യം ചോദിച്ച റിപ്പോർട്ടർക്ക് കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ചോദ്യം സംബന്ധിച്ച് പൊലീസിൽ പരാതി കൊടുക്കാൻ ഉദ്ദേശമില്ലെന്നും ഡാനിയൽ, വാർത്ത നൽകിയ മിഡ് ഡേ പത്രത്തിനയച്ച വാർത്താകുറിപ്പിൽ പറയുന്നു. ‘കോളജ് വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പരാതി നൽകി അവരുടെ ഭാവി കൂടി കളങ്കപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇനി മുതൽ ഗുജറാത്തിലേക്ക് പോകേണ്ടിവരുമ്പോൾ സണ്ണി ആയിരംവട്ടം ചിന്തിക്കുമെന്ന് ഡാനിയൽ പറഞ്ഞു.

സംഭവത്തിൽ മാധ്യമപ്രവർത്തകൻ കേസ് കൊടുത്തതായും റിപ്പോർട്ടുകളില്ല. ഒരു പ്രമുഖ ദേശീയ ചാനലിലെ മാധ്യമപ്രവർത്തകനാണ് ദ്വയാർത്ഥമുള്ള ചോദ്യം ചോദിച്ചത്. ഹോട്ടലിലെ ജീവനക്കാരും സന്ദർശകരും വിദ്യാർത്ഥികളും നോക്കിനിൽക്കെയായിരുന്നു സംഭവം. കരണത്തടിച്ച ശേഷം സണ്ണി ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയും ചെയ്തു.

Top