November 3, 2018 1:51 pm
By : Indian Herald Staff
സ്വന്തം ലേഖകൻ
മുംബൈ: ഇംഗ്ലീഷ് പോൺ സിനിമകളിലൂടെ മലയാളി ആരാധകരുടെ താരമായി മാറിയ സണ്ണി ലിയോൺ മലയാള സിനിമയിലേയ്ക്ക് എത്തുന്നു. നിരവധി തവണ സണ്ണിയുടെ മലയാള സിനിമാ പ്രവേശനം ചർച്ചയായി മാറിയിരുന്നെങ്കിലും ഏറ്റവും ഒടുവിൽ ഇത് യാഥാർത്ഥ്യമാകുകയാണ്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന മലയാള സിനിമയിലാണ് സണ്ണി ലിയോൺ നായികയായി എത്തുന്നത്. ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കാൻ രംഗത്ത് എത്തുന്നത്. സണ്ണി ലിയോൺ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രം സഹിതം സണ്ണി ലിയോൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറത്തു വന്നത്.
എന്നാൽ, സണ്ണിലിയോണിന്റെ ചിത്രത്തിലെ റോളിനെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ചിത്രത്തിൽ സണ്ണി ലിയോണായി തന്നെയാണ് ഇവർ എത്തുകയെന്നു അണിയറ പ്രവർത്തകർ സൂചന നൽകുന്നു. എന്നാൽ, ഇതു സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.
ഇതിനിടെ അഡാർ ലൗവിന്റെ സംവിധായകൻ ഒമർ ലുലുവിന്റെ ചിത്രത്തിൽ അടുത്ത ചിത്രത്തിൽ സണ്ണി നായികയായി എത്തുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാൽ, സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിൽ തകർപ്പൻ അഭിനയം കാഴ്ച വച്ച്, സിൽക്ക് സ്മിതയുടെ മകളായി സണ്ണി ലിയോൺ എത്തുമെന്നായിരുന്നു പിന്നീടുള്ള പ്രചാരണം. എന്നാൽ, എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞാണ് ഇപ്പോൾ സണ്ണി ലിയോൺ തന്നെ ട്വിറ്ററിൽ മലയാള സിനിമാ പ്രവേശനം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.