ബംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ കര്‍ണ്ണാടക സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രക്ഷണ വേദിക യുവസേന. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന പുതുവര്‍ഷാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരിക്കുന്നത് സണ്ണി ലിയോണിയെയാണ്. എന്നാല്‍ കര്‍ണ്ണാടകയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് യാതൊരു അറിവുമില്ലാത്ത നടിയെ സംസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്വകാര്യ കമ്പനി നടത്തുന്ന ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകളുടെ വില വളരെ കൂടുതലാണ്. ചുരുക്കം ചില ഇന്‍ഫോടെക്ക് ബയോടെക്ക് സ്ഥാപനങ്ങളില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. മദ്യ സല്‍ക്കാരമുള്‍പ്പടെയുള്ളവ ഇത്തരം പരിപാടികളുടെ ആകര്‍ഷണമാണ്. മാത്രമല്ല സണ്ണി ലിയോണിയെപ്പോലുള്ള പോണ്‍ താരത്തെ വരവേറ്റ് പുതുവര്‍ഷം ആഘോഷിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് രക്ഷണ വേദിക യുവസേന സംസ്ഥാന പ്രസിഡന്റ് ആര്‍ ഹരീഷ് പറഞ്ഞു. ലവ് യൂ ആലിയ, ഡി.കെ തുടങ്ങിയ കര്‍ണ്ണാടക ചിത്രങ്ങളില്‍ സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സംസ്‌കാരവും പാരമ്പര്യവും അറിയാത്തവളെ പരിപാടിയില്‍ പങ്കെടുപ്പിക്കരുത്; സണ്ണി ലിയോണിനെതിരെ പ്രതിഷേധം
Tags: news about sunny leon