മുംബൈ: സണ്ണിലിയോണ്‍ എങ്ങിനെ നീലചിത്ര നായികയായി….? ഒരു പാടുതവണ അവരിതിനെ കുറിച്ച് പല ഉത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. കാനഡയിലെ പ്രവാസി പഞ്ചാബി കുടുംബത്തില്‍പിറന്ന് തികഞ്ഞ അച്ചടക്കത്തില്‍ മതവിശ്വാസിയായി വളര്‍ന്ന ഈ പെണ്‍കുട്ടി അവസാനം ചെന്നു പെട്ടത് നീലച്ചിത്ര മേഖലയിലായിരുന്നു. കുട്ടികളെ നോക്കാനുള്ള നഴ്‌സിങ് കോഴ്‌സ് പഠിക്കാന്‍ പോയ പെണ്‍കുട്ടി വഴിതെറ്റി നീലച്ചിത്രങ്ങളിലെ സൂപ്പര്‍നായികയായി മാറിയ കഥ സിനിമയെ വെല്ലുന്നതാണ്.
കരണ്‍ജീത്ത് കൗര്‍ വോഹ്‌റ എന്ന സണ്ണി ലോയോണിന്റെ ജനനം കാനഡയില്‍ ഒരു പഞ്ചാബി കുടുംബത്തിലാണ്. ചെറുപ്പത്തിലെ തീവ്ര മതവിശ്വാസിയായിരുന്നു. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ മാതാപിതാക്കള്‍ തികഞ്ഞ അച്ചടക്കത്തിലാണ് അവളെ വളര്‍ത്തിയതും. പഠനം പൂര്‍ത്തിയാക്കിയ സണ്ണി ഒരു ജര്‍മ്മന്‍ ബേക്കറിയിലും, നികുതി കമ്പനിയിലും ജോലി ചെയ്തിരുന്നു. തന്റെ ജീവിത സ്വപ്നമായിരുന്ന കുട്ടികളുടെ നഴ്‌സിങ് കോഴ്‌സിനും ഇതിനിടെ ചേര്‍ന്നു.
19ാം വയസില്‍ ജീവിതം വഴിമാറി തുടങ്ങിയത് ഈ ഘട്ടത്തിലാണ്. ആദ്യം ഒരു മാഗസിന്റെ മോഡലായിട്ടായിരുന്നു തുടക്കം. അമേരിക്കന്‍ യുവാക്കളില്‍ ഏറെ ജനപ്രീതിയുള്ള പെന്റ് ഹൗസ് മാഗസിന്റെ മുഖചിത്രമായി തെരഞ്ഞെടുത്തപ്പോള്‍ ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു പ്രതിഫലം.
പക്ഷേ, ഇതിനിടെ കരണ്‍ജീത്തിന്റെ കുടുംബജീവിതം താളംതെറ്റാന്‍ തുടങ്ങി. മാസികയുടെ കവര്‍ പുറത്തുവന്നതോടെ വീട്ടില്‍ ആകെ പ്രശ്‌നമായി. മാതാപിതാക്കളെ മെരുക്കിയെടുത്തെങ്കിലും കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ അന്നു മുതല്‍ സണ്ണിയുടെ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ചു.
ഇതിനിടെ സണ്ണി പോണ്‍ മേഖലയില്‍ സജീവമായി പേരെടുത്തു തുടങ്ങിയിരുന്നു. ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അഡല്‍ട്ട് സിനിമാ നടനും നിര്‍മ്മാതാവുമായ ഡാനിയല്‍ വീബ്ബറിനെ സണ്ണി വിവാഹം കഴിക്കുന്നത്. ഇരുവരും ഒന്നിച്ച് നീല ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
പക്ഷേ നീലച്ചിത്ര നായികയെന്ന ദുഷ്പേര് സണ്ണിയെ വേട്ടയാടിക്കൊണ്ടിരുന്നു. ഇതിന് അവസാനം കുറിക്കാനായിരുന്നു ബോളിവുഡിലേക്കുള്ള ചേക്കേറ്റം. മഹേഷ് ഭട്ടിന്റെ ജിസം 2വിലൂടെയായിരുന്നു അരങ്ങേറ്റം.