ഇന്ത്യയില്‍ ബലാത്സംഗം വര്‍ധിക്കുന്നതിനു കാരണം സണ്ണി ലിയോണെന്നു സിപിഐ

ന്യൂഡല്‍ഹി: ബോളിവുഡ് നടി സണ്ണി ലിയോണി അഭിനയിച്ച പരസ്യം ബലാത്സംഗത്തിന് പ്രേരണ നല്‍കുന്നതാണെന്ന് സി.പി.ഐ നേതാവ്. സി.പി.ഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അന്‍ജാനാണ് പൊതുവേദിയില്‍ ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അദ്ദേഹം പ്രസംഗിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ ഗര്‍ഭനിരോധന ഉറയുടെ പരസ്യം നേരത്തേ തന്നെ വിവാദമായിരുന്നു. ഈ പരസ്യം വിവേകരഹിതമായ ലൈംഗിത വളര്‍ത്തുന്നതാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ജനങ്ങളെ പരസ്യം കാണാന്‍ അനുവദിക്കുന്നത് അവരെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കലാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യക്കാരിയും ഹോളിവുഡ് ലൈംഗിക സിനിമാ താരവുമായ സണ്ണി ലിയോണി 2012 ല്‍ ജിസം 2 എന്ന സിനിമയിലൂടെയാണ് ഇന്ത്യന്‍ സിനിമാ രംഗത്തെത്തിയത്. ലൈംഗിക അതിപ്രസരം കൊണ്ടു തന്നെ അവരുടെ സിനിമകളെല്ലാം വിവാദങ്ങളിലകപ്പെട്ടിരുന്നു.

Top