പ്രമുഖ പോണ്‍താരം സണ്ണിലിയോണിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ ജയസൂര്യക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. വനിത ഫിലിം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു ജയസൂര്യ സണ്ണിയെ കണ്ടതും സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. ഇതിനൊപ്പം കൊടുത്ത കുറിപ്പാണ് ജയസൂര്യക്കു വിനയായത്.
സണ്ണി ലിയോണിന്റേയത് നല്ല വ്യക്തിത്വമാണെന്നും, ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീയാണെന്നും ഒക്കെ ജയസൂര്യ സെല്‍ഫിയ്‌ക്കൊപ്പം എഴുതിയിരുന്നു. രണ്ടു മിനിട്ടുകൊണ്ട് സണ്ണിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളൊക്കെ മാറിമറിഞ്ഞെന്നും ജയസൂര്യ പറഞ്ഞിരുന്നുഇതിനെ രൂക്ഷമായ ഭാഷയിലും രസകരമായും വിമര്‍ശിച്ചതിനൊപ്പം തെറിവിളിയിലൂടെയും ആരാധകര്‍ പ്രതികരിച്ചു. ‘രണ്ട് മിനിറ്റ് സണ്ണി ലിയോണിനോട് സംസാരിച്ചു എന്നല്ലേ പറഞ്ഞത്. നിങ്ങളെന്താ പറഞ്ഞത്? സണ്ണിയുടെ ആക്ടിങ് ഭയങ്കര ഇഷ്ടമാണ്, എല്ലാ സിനിമേം കാണാറുണ്ട് എന്നൊക്കെയാണോ’ എന്നാണ് ഒരു വിരുതന്‍ ചോദിച്ചത്.
ഷക്കീലയോട് അയിത്തം കാണിച്ചവരാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ ഭയങ്കര സ്‌നേഹം കാണിക്കുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നു. സണ്ണി ലിയോണ്‍ ആണോ ക്വാളിറ്റി ഉള്ള സ്ത്രീ? മാനം മര്യാദയ്ക്ക് തുണിയുടുത്ത് നടക്കുന്നവരൊക്കെ ക്വാളിറ്റി ഇല്ലാത്ത മന്ദബുദ്ധികളാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ഫോട്ടോ എടുത്തതും അത് ഫേസ്ബുക്കില്‍ ഇട്ടതും ഒക്കെ കൊള്ളാം. പക്ഷേ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറയുന്നത് കഷ്ടം തന്നെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. സണ്ണി ലിയോണിനൊപ്പം ഫോട്ടോ എടുത്തത് പോലെ ഒരു തെരുവ് വേശ്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുമോ എന്നും ചോദ്യമുയര്‍ന്നു. ‘അപ്പോ തന്നെ ജയേട്ടന്‍ ഫോണിലെ മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്ത് പൊട്ടിക്കരഞ്ഞു’വെന്നായിരുന്നു മറ്റൊരു കമന്റ്.
”ശരീരം വില്‍ക്കുന്നവര്‍ വാഴ്ത്തപ്പെട്ടവളും പീഡനത്തിനു ഇരയായവള്‍ വേശ്യയും ആവുന്നെങ്കില്‍ ആ സംസ്‌ക്കാരത്തെ ഞാന്‍ പുച്ഛിച്ചുതള്ളുന്നു, രണ്ടു മിനിറ്റു കണ്ടപ്പോള്‍ തന്നെ സണ്ണിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ ജയേട്ടന്റെ കഴിവിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു തെരുവു വേശ്യയുടെ കൂടെ ഇങ്ങനെ സെല്‍ഫി എടുക്കുവോ ജയേട്ടാ??. അവരും മനസില് നന്മ ഉള്ളവരല്ലേ??.” സണ്ണിചേച്ചീടെ വീഡിയോ കണ്ട് ഹര്‍ഷപുളകിതനാകുന്ന ഒരു പകല്‍ മാന്യന്റെ പേരിലാണ് ഈ കമന്റ്.
മൊബൈല്‍ ഫോണില്‍ മാത്രം കണ്ട മുഖം തൊട്ടടുത്ത് കണ്ടപ്പോള്‍ തോന്നിയ അനുഭവം എന്തായിരുന്നു ചേട്ടാ എന്നാണ് ഒരാരാധകന്റെ ചോദ്യം. സണ്ണി ലിയോണിനോട് റെസ്‌പെക്ട് തോന്നുന്നു എന്ന് പറഞ്ഞതോടെ ജയസൂര്യയോടുള്ള റെസ്‌പെക്ട് നഷ്ടപ്പെട്ടുവെന്നും പലരും കുറിച്ചു. സണ്ണി ലിയോണ്‍ ആണ് ലോകത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറഞ്ഞാല്‍ മദര്‍ തെരേസയൊക്കെ വെറും തറയായിപ്പോകില്ലേ എന്നും രോഷത്തോടെ സൈബര്‍ ലോകം ചോദിക്കുന്നു.
പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ നമ്മുടെ നാട്ടില്‍ ആളുകള്‍ വേശ്യകളായാണ് കാണുന്നത്. അപ്പോഴാണ് സണ്ണി ലിയോണിനെ പോലെ ഒരാളെ ജയസൂര്യ ക്വാളിറ്റിയുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. പലര്‍ക്കും ഇതിലാണ് പ്രശ്‌നം. കാശും പ്രശസ്തിയും ഉണ്ടെങ്കില്‍ ആരും തന്നെ ക്വാളിറ്റി ഉള്ളവരായി മാറും എന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍.