സണ്ണിലിയോണിന്റെ ചിത്രം പ്രസിദ്ധീകരിച്ച സ്വകാര്യ കമ്പനിക്കെതിരെ ഹൈന്ദവ വനിതാ സംഘടനാ; സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

കഴിഞ്ഞ ദിവസം ഒരു നഗരസഭയുടെ ഔഗ്യോഗിക വൈബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഹോട്ട് താരം സണ്ണിലിയോണിന്റെ ചിത്രങ്ങള്‍ അപ്പ് ചെയ്തിരുന്നു. രാജ്യം മുഴുവനും അത് വാര്‍ത്തയുമായി ഇപ്പോഴിതാ സണ്ണിലിയോണിന്റെ പടം സ്വമേധയാ സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്വകാര്യ കമ്പനി പുലിവാല്‍ പിടിച്ചിരിക്കുകയാണ്.

സണ്ണിലിയോണിന്റെ ചിത്രം പ്രസീദ്ധീകരിച്ചതിന്റെ പേരില്‍ സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് ചില സ്ത്രീ സംഘടനകളുടെ ആവശ്യം. മഹാരാഷ്ട്രയിലെ താനേയില്‍ പ്രവര്‍ത്തിക്കുന്ന ‘ഹിന്ദു ജന ജാഗൃതി സമിതി’ എന്ന സംഘടനയാണ് സണ്ണി ലിയോണിയുടെ ചിത്രം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്വകാര്യ കമ്പനിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താനെയിലെ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ സണ്ണിയുടെ ചിത്രം വെബ്‌സൈറ്റില്‍ നിന്നെടുത്തുമാറ്റണമെന്നും ഇല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തനരഹിതമാക്കണമെന്നുമാണ് സമിതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പരാതിയനുസരിച്ച് കമ്പനി അധികൃതരെ പോലീസ് ബന്ധപ്പെടുകയും ചിത്രം എടുത്ത് മാറ്റണം എന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇനിയും ചിത്രം മാറ്റിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് സംഘടനയുടെ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

സമാനമായ ഒരു സംഭവം ഈയിടെ ഹൈദെരാബാദില്‍ നടന്നു. ഹൈദെരാബാദിലെ ഒരുസര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സണ്ണിയുടെ ചിത്രം ചില ഹാക്കര്‍മാര്‍ അപ്പ്‌ലോഡ് ചെയ്യുകയും തുടര്‍ന്ന് സൈറ്റിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

Top