സിനിമാ ഷൂട്ടിങ്ങിനിടയിൽ തന്റെ കാൽ വിരലിന് പരിക്കു പറ്റിയ കാര്യം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ.
ഷൂട്ടിംഗ് വേഷത്തിൽ ചോരയൊലിക്കുന്ന കാൽവിരലുമായി സണ്ണിയിരിക്കുന്നതും മുറിവ് പരിചരിക്കാനെത്തിയ ടീം സണ്ണിയെ സഹായിക്കുന്നതുമായ വീഡിയോയാണ് സണ്ണി പോസ്റ്റ് ചെയ്തത്.
പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിനുള്ളിൽ തന്നെ മലയാളി ആരാധകർ ഉൾപ്പെടെയുള്ളവരുടെ മൂവായിരത്തിലധികം കമൻ്റുകളാണ് എത്തിയത്. സണ്ണിയുടെ പതിവ് മോഡേണ വേഷത്തിൽ നിന്നും മാറി പുത്തൻ മേക്കോവറിലെത്തുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിലാണ് അപകടം.
താരത്തിൻ്റെ മുൻ വേഷവിധാനങ്ങളിൽ നിന്നു വ്യത്യസ്തമായി ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണെന്ന് വേഷവിധാനത്തിൽ നിന്ന് സൂചനയുണ്ട്. അവസാനം തിയറ്ററിലെത്തിയത്.
തമിഴിൽ വീരമദേവി, ഷീറോ, ബോളിവുഡിൽ കോക്ക കോല, ഹെലൻ, ദി ബാറ്റിൽ ഓഫ് കൊരിഗാവുൺ എന്നിവയാണ് 2023 ൽ സണ്ണിയുടെ വരാനിരിക്കുന്ന സിനിമകൾ.