നീല ചിത്രങ്ങള്‍ ഉപേക്ഷിച്ചെങ്കിലും, ഇപ്പോഴും ഗ്ലാമറസ്സ് വേഷങ്ങള്‍ മാത്രം ചെയ്യുന്ന സണ്ണി ലിയോൺ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസ്സില്‍ ഒരു ഇക്കിളിയാണ്. നീല ചിത്രങ്ങളില്‍ നിന്നും ബോളിവുഡിന്റെ അമരത്തേയ്ക്ക് വളര്‍ന്ന താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ വളര്‍ച്ചയോടൊപ്പം അവരുടെ ജീവിതവും ചര്‍ച്ചയാകുകയാണ്.
1981 മേയ് 13നു കാനഡയിലെ ഒന്‍ടേറിയോ പ്രവിശ്യയിലെ സാര്‍ണിയ എന്ന പട്ടണത്തിലാണ് സണ്ണി ലിയോണിന്റെ ജനനം. അച്ഛന്‍ തിബറ്റില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന ആളായിരുന്നു. അമ്മ(2008ല്‍ മരിച്ചു) ഹിമാചല്‍ പ്രദേശിലെ സിറാമൗര്‍ ജില്ലയില്‍ നിന്നുമായിരുന്നു.
സിക്ക് കുടുംബത്തിലായിരുന്നുവെങ്കിലും മാതാപിതാക്കള്‍ സണ്ണി ലിയോണിനെ കത്തോലിക് സ്‌കൂളില്‍ പഠിക്കാന്‍ വിട്ടു പഠിപ്പിച്ചു. ചെറുപ്പത്തിലേ കായിക വിനോദങ്ങളില്‍ താത്പരയായിരുന്നു സണ്ണി. അവിടെ വച്ച് മറ്റൊരു സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനുമായി 16 ആം വയസ്സില്‍ ആദ്യ ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവത്രെ. താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് 18 ആം വയസ്സില്‍ സണ്ണി ലിയോണ്‍ തിരിച്ചറിയുകയും ചെയ്തു.
നഴ്‌സ് ആകണം എന്നായിരുന്നു സണ്ണിയുടെ ആഗ്രഹം. എന്നാല്‍ എത്തപ്പെട്ടത് മോഡലിങ് രംഗത്താണ്. മോഡലിങിലും പോണ്‍ ചിത്രങ്ങളിലും അഭിനയിക്കുന്നതിന് മുന്‍പേ സണ്ണി ജെര്‍മന്‍ ബേക്കറിയിലും, ടാക്‌സ്
ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും ജോലി നോക്കിയിരുന്നു. തുടര്‍ന്ന് മോഡലിങ് രംഗത്ത് എത്തിയത്.
നില്‍ക്കാന്‍ മേനി പ്രദര്‍ശനം കൂടിയെ തീരൂ എന്ന് സണ്ണി ലിയോണ്‍ തിരിച്ചറിഞ്ഞു. അവിടെയും പലരും നടിയെ ശാരീരികമായി ഉപയോഗിച്ചു. അതിലും ബേധം പോണ്‍ സിനിമകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോഡലിങ് രംഗത്ത് നിന്ന് പതിയെ സണ്ണി ലിയോണ്‍ പോണ്‍ സിനിമകളിലേക്ക് മാറിയത്.
സണ്ണി ലിയോണിന് ബോളിവുഡ് സിനിമയിലേക്ക് അവസരം ലഭിയ്ക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സണ്ണി. ഷോയിലൂടെ തന്റെ ചിരിയിലൂടെയും സംസാരത്തിലൂടെയും സണ്ണി ആരാധകരെ നേടിയെടുത്തു.
ആ ഇടയ്ക്കാണ് സംവിധായകന്‍ മഹേഷ് ഭട്ട് റിയാലിറ്റി ഷോയുടെ വേദിയിലെത്തിയത്. സണ്ണിയെ കണ്ട് ഇഷ്ടപ്പെടുകയും സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ മഹേഷ് ഭട്ടിന്റെ ഓഫര്‍ സ്വീകരിച്ച് സണ്ണി ലിയോണ്‍ സിനിമയിലേക്ക് ഇറങ്ങി. ജിസം ടു എന്ന ചിത്രത്തിലൂടെയാണ് സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. ബിപാഷ ബസുവും ജോണ്‍ എബ്രഹാമും താരജോഡികളായി എത്തിയ, 2003 ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ജിസം ടു. കഥ സണ്ണിയ്ക്ക് ഇഷ്ടപ്പെടുകയും താരം ആ സിനിമ ചെയ്യുകയും ചെയ്തു. 2012 ല്‍ പുറത്തിറങ്ങിയ ജിസം 2 വാണിജ്യ വിജയം നേടിയതോടെ സണ്ണി ലിയോണും ശ്രദ്ധിക്കപ്പെട്ടു.
വേറെയും ചില ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ എക്ത കപൂറിന്റെ രാഗിണി എംഎംഎസ് 2 എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലര്‍ ചിത്രം സണ്ണിയെ തേടിയെത്തി. ആ സിനിമയിലെ ചില പാട്ടുകളാണ് സണ്ണി ലിയോണിന് ഇന്നുള്ള ജനശ്രദ്ധ നേടിക്കൊടുത്തത്. മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ്, ബേബി ഡോള്‍, ചാര്‍ ബോടല്‍ വോട്ക തുടങ്ങിയ പാട്ടുകളിലെ സണ്ണിയുടെ ഡാന്‍സും പ്രകടനും വളരെ പെട്ടന്ന് ആരാധകരില്‍ തരംഗമായി.
ബോളിവുഡില്‍ സണ്ണി ലിയോണ്‍ ഇന്ന് വെറുമൊരു പോണ്‍ സ്റ്റാറല്ല. റായിസ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം ഒരു ഗാനരംഗത്ത് കൂടെ അഭിനയിച്ചതോടെ സണ്ണി ലിയോണിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. അക്ഷയ് കുമാറിന്റെയും അജയ് ദേവ്ഗണിന്റെയുമൊക്കെ പുതിയ ചിത്രങ്ങളില്‍ സണ്ണി ലിയോണിന് അവസരം ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത് കൂടാതെ തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ നിന്നും സണ്ണിയെ തേടി അവസരങ്ങളെത്തുന്നു.