സ്വന്തം ലേഖകൻ
കൊച്ചി: ബോളിവുഡ് താരറാണി സണ്ണിലിയോണും മോളിവുഡ് നായിക കാവ്യയുമാണ് ഇത്തവണ ഏറ്റവും പേർ ഇന്റർനെറ്റിൽ തിരഞ്ഞ ഒന്നും രണ്ടും സ്ഥാനക്കാർ. 2017 അവസാനിക്കാൻ ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ യാഹുവിന്റെ വാർഷിക വിശകലന പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടിക എടുത്തപ്പോഴാണ് ഒന്നും രണ്ടും സ്ഥാനക്കാരായി സണ്ണി ലിയോണും കാവ്യാ മാധവനും ഇടംപിടിച്ചിരിക്കുന്ന വിവരം അറിയുന്നത്. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്യുമുണ്ട്. ഇനി അങ്ങോട്ട് ട്രെൻഡിന്റെയും ന്യൂസ് മേക്കേഴ്സിന്റെയും സമയമാണ് അതുകൊണ്ട് തന്നെ ഇനി ഇത്തരത്തിലുളള വാർത്തകൾ തേടിയാകും എല്ലാവരുടെയും നെട്ടൊട്ടം.
കഴിഞ്ഞ ജൂലൈയിൽ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബർ ചേർന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോൺ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവൻ വാർത്തകളിൽ ഇടം പിടിച്ചത്.
2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളിൽ ഒരാളായി പ്രിയങ്ക എത്തി. ക്യാൻ ഫെസ്റ്റിവലിൽ തിളങ്ങി. എന്നാൽ ഇത്തവണ മകൾ ആരാധ്യയായിരുന്നു വാർത്തകളിൽ ഏറെയും ഇടം പിടിച്ചത്. ഇവർക്ക് പുറമെ കത്രീന കൈഫ്, ദീപിക പദുക്കോൺ, കരീന കപൂർ, മംമ്ത കുൽക്കർണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങയിവരും പട്ടികയിലുണ്ട്.