തിരുവനന്തപുരം: പതിമുന്ന് വയസുകാരനില്‍ നിന്ന് പതിനേഴുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ദുരൂഹതകളെന്ന് സംശയം. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണോ യുവതിയുടെ വെളിപ്പെടുത്തലെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. പതിമുന്ന് വയസ്സുകാരനില്‍നിന്ന് ഗര്‍ഭിണിയായെന്ന പതിനേഴുകാരിയുടെ പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
ആരുടെയെങ്കിലും സമ്മര്‍ദ ഫലമായാണോ പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കമ്മിഷന്‍ സംശയിക്കുന്നു. തെറ്റായ തെളിവുകള്‍ നല്‍കാന്‍ ചിലപ്പോള്‍ പതിനേഴുകാരിക്ക് കഴിയുമെന്നും കമ്മിഷന്‍ നിരിക്ഷിച്ചു. ആരോപണവിധേയനായ പന്ത്രണ്ടു വയസ്സുകാരന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ച് മെഡിക്കല്‍ പരിശോധനയ്ക്കും കമ്മിഷന്‍ ഉത്തരവിട്ടു. സംഭവത്തില്‍ ഡിവൈ.എസ്പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
കള്ളമശ്ശേരി സ്വദേശിയായ പതിനേഴു വയസുകാരി ശുചിമുറിയില്‍ പ്രസവിച്ചത് കാക്കനാട്ടെ സണ്‍റൈസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിയിലെ ശുചിമുറിയിലായിരുന്നു. ഗര്‍ഭണിയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു ഇതിന് കാരണം. രാത്രി ഒമ്പതരയോടെ വയറുവേദനയും ഛര്‍ദ്ദിയുമാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ഉമ്മ പരിശോധനയ്ക്ക് വിധേയയാക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വയറുവേദനയ്ക്കുള്ള മരുന്ന് നല്‍കിയപ്പോള്‍ കുട്ടി ടോയ്ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ടോയ്ലെറ്റിന്റെ വാതില്‍ തട്ടിയുള്ള കരച്ചില്‍ കേട്ടു ചെന്നപ്പോള്‍, അര്‍ദ്ധബോധാവസ്ഥയില്‍ 17 വയസുകാരി പ്രസവിച്ചു കിടക്കുന്ന കാഴ്ചയാണ് നഴ്സുമാര്‍ക്ക് കാണാനായത്.
പ്രസവം നടന്നയുടന്‍ തുടര്‍ന്നുള്ള ചികിത്സ അമ്മയ്ക്കും കുഞ്ഞിനും നല്‍കി. തുടര്‍ന്ന് 17 വയസുകാരിയുടെ ഭര്‍ത്താവിന്റെ പേര് ചോദിച്ചപ്പോള്‍, ആദ്യം പേര് പറഞ്ഞു, ഭര്‍ത്താവ് ഗള്‍ഫിലാണെന്നും അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്ന് മനസിലായപ്പോഴാണ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നീട് 13കാരനാണ് കുട്ടിയുടെ അച്ഛനെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ ഉമ്മയുടെ സഹോദരന്റെ മകനാണ് 13 വയസുകാരന്‍. ആലപ്പുഴയിലെ യത്തീംഖാനയില്‍ മതപഠനം നടത്തുകയാണ് 13 വയസ്സുള്ള കുട്ടി.
പെണ്‍കുട്ടിയുടെ കളമശ്ശേരിയിലെ വീട്ടിലാണ് അവധി ദിവസങ്ങളില്‍ സാധാരണയായി ഇവന്‍ വരാറുള്ളതെന്നും, വീട്ടില്‍ വച്ച് പെണ്‍കുട്ടിയുടെ അനുവാദത്തോടെ ലൈംഗിക ബന്ധം നടന്നതെന്നുമാണ് ദരിദ്രമുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയം ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയുടെ ഉമ്മ വീട്ടില്‍ ഇല്ലായിരുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് വീടിനകലെയുള്ള സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് കൊടുത്തമൊഴി.