സിനിമാ ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ രംഗത്ത് തരംഗം തീര്‍ക്കുന്ന ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ തന്റെ പേരില്‍ ആപ്പു പുറത്തിറക്കുന്നു. ആരാധകര്‍ക്കു സണ്ണിയേക്കുറിച്ചു അറിയേണ്ടതെല്ലാം അപ്പപ്പോള്‍ ലൈവായി നല്‍കുന്ന നൂതന സാങ്കേതിക വിദ്യയുള്ള ആപ്പാണ് പുറത്തിറക്കുന്നത്. ഇതിനെല്ലാം പുറമേ ആപ്പിലൂടെ സണ്ണിയുമായി നേരിട്ട് ചാറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയും ഉണ്ടെന്നത് ആരാധകര്‍ക്കു ഇരട്ടിമധുരമാകുന്നു.
പോണ്‍ ഫിലിമുകളുടെ ഇന്ത്യന്‍ യുവാക്കളുടെ സിരകളില്‍ പടര്‍ന്നു കയറിയ നീലച്ചിത്ര നായികയാണ് ഇനി യുവാക്കളുടെ മൊബൈല്‍ ഫോണിന്റെ ആപ്ലിക്കേഷനിലേയ്ക്കു കടന്നു കയറുന്നത്. സണ്ണിയുടെ ആപ്പിന്റെ ട്രയല്‍ വേര്‍ഷന്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ ലോഡ് ചെയ്യുന്നതിനു ആരാധകര്‍ ഇപ്പോള്‍ മത്സരിക്കുകയാണ്.
ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത ആരാധകര്‍ക്കു സണ്ണിലിയോണുമായി നേരിട്ടു ചാറ്റ് ചെയ്യാമെന്നതാണ്. രണ്ടാം ഘട്ടത്തില്‍ ലൈവ് വീഡിയോ ചാറ്റും ഉണ്ടാകും. ന്യൂയോര്‍ക് ആസ്ഥാനമായ എസ്‌ക്യാപെക്‌സ് എന്ന സ്റ്റാര്‍ട്ട് ആപ് ആണ് ആ്പ്ലിക്കേഷന് നിര്‍മ്മിച്ചിരിക്കുന്നത്.
ബോബ് മാര്‍ലിയടക്കം ലോകത്തെ പ്രമുഖരായ 35 വ്യക്തികള്‍ക്കു വേണ്ടി എസ്‌ക്യാപെക്‌സ് ആപ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്.സണ്ണി ലിയോണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം ഒരു കുടക്കീഴില്‍ ആരാധകര്‍ക്കു നല്‍കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം.പുതിയ ആപ്പ് വഴി സണ്ണി ലിയോണിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അപ്‌ഡേഷനുകളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും.