ഇന്ന് സന്ധ്യയ്ക്ക് ഇന്ത്യയടക്കം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ചന്ദ്ര വിസ്മയം നേരില്‍ കാണും. ഇന്ന് കണ്ടില്ലെങ്കില്‍ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ആര്‍ക്കും ഈ വിസ്മയം കാണാന്‍ സാധിച്ചേക്കില്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുമില്ല. ബ്ലൂമൂണ്‍ പ്രതിഭാസത്തിന് പുറമേ ചന്ദ്രന്‍ പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കും.
ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം. ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും.
ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെടും. ആകാശം മേഘാവൃതമാണെങ്കില്‍ ഈ അത്ഭുത പ്രതിഭാസം കാണാന്‍ കഴിയില്ല.
ഇതിനു മുന്‍പ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വര്‍ഷം മുന്‍പാണ് – 1866 മാര്‍ച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാം. അപകടമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ഇന്നു വൈകിട്ടു ക്ഷേത്രങ്ങള്‍ നേരത്തേ നടയടയ്ക്കും.